''ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കണം,നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കണം'' -സലിംകുമാർ
text_fieldsകൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിെൻറ സംഘ്പരിവാർ അജണ്ടകൾക്കെതിരെ നിലപാട് പ്രഖ്യാപിച്ച് നടൻ സലിംകുമാർ. പാസ്റ്റർ മാർട്ടിൻ നിമോളറുടെ വാചകങ്ങൾ പങ്കുവെച്ചാണ് സലിംകുമാർ ഐക്യദാർഢ്യം അർപ്പിച്ചത്.
''ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാൽ ആവിശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.
ചേർത്ത് നിർത്താം, അവർക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കണം'' -സലിംകുമാർ ഫേസ്ബുക്കിൽ കുറിച്ചു. നടൻമാരായ പൃഥ്വിരാജ്, ഷൈൻ നിഗം, സണ്ണി വെയ്ൻ, ആൻറണി വർഗീസ്, സംവിധായികയും നടിയുമായ ഗീതുമോഹൻദാസ്, നടി റിമ കല്ലിങ്ങൽ അടക്കമുള്ള സിനിമ പ്രവർത്തകരും ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സലിംകുമാർ പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്:
"അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു,
ഞാൻ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല.
പിന്നീടവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാൻ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു തൊഴിലാളി അല്ല.
പിന്നീടവർ ജൂതൻമാരെ തേടി വന്നു.
അപ്പോഴും ഞാൻ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവിൽ അവർ എന്നെ തേടി വന്നു.
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല."
- ഇത് പാസ്റ്റർ മാർട്ടിൻ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങൾ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്.
ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാൽ ആവിശ്യങ്ങൾക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്കളങ്കരായ ആ ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.
ചേർത്ത് നിർത്താം, അവർക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോർക്കുക.
If they come for me in the morning, they will come for you in the night. Be careful.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.