സമസ്ത ആദര്‍ശ സമ്മേളനം ജനുവരി എട്ടിന് കോഴിക്കോട്
text_fieldsചേളാരി (മലപ്പുറം): 2023 ജനുവരി എട്ടിന് കോഴിക്കോട്ട് സമസ്ത ആദര്‍ശ സമ്മേളനം നടത്താന്‍ ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശ പ്രചാരണം ലക്ഷ്യമാക്കിയും നവീന വാദികളുടെ പൊള്ളത്തരങ്ങള്‍ സമൂഹമധ്യേ തുറന്നുകാണിക്കുന്നതിനും വേണ്ടിയാണ് ബഹുജനപങ്കാളിത്തത്തോടെ കോഴിക്കോട് വിപുലമായ ആദര്‍ശ സമ്മേളനം നടത്താന്‍ തീരുമാനിച്ചത്.
ആദര്‍ശ വിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങൾ ദേശീയ തലത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനും വിദ്യാഭ്യാസ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു. കോഴിക്കോട് നടക്കുന്ന ആദര്‍ശ സമ്മേളനത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഴുവന്‍ പോഷക സംഘടനകളുടെയും സംസ്ഥാന ഭാരവാഹികള്‍, ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം 31ന് വൈകുന്നേരം മൂന്ന് മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വിളിച്ചു ചേര്‍ത്ത് സംഘാടക സമിതി വിപുലീകരിക്കാനും തീരുമാനിച്ചു. ഏകോപന സമിതി ചെയര്മാന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.