ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി സമസ്തയുടെ പ്രാർഥനാ സംഗമം
text_fieldsകോഴിക്കോട്: ഇസ്രയേലിനെതിരെ പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വ്യാപകമായി പ്രാർഥനാ സംഗമങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലുമായി സംഘടിപ്പിച്ച സംഗമത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
കോഴിക്കോട് നടന്ന പ്രാർഥനാ സംഗമം സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രാർഥന സംഗമത്തിന് പാണക്കാട് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി.
ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രയേല്‍ ഭരണകൂടം നടത്തുന്ന കിരാത നടപടി അവസാനിപ്പിക്കുക, ശാശ്വത പ്രശ്‌നപരിഹാരത്തിന് ലോകരാജ്യങ്ങള്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയും ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതപരിഹാരവും സമാധാനവും ഉണ്ടാകുന്നതിനും വേണ്ടിയാണ് പ്രാര്‍ഥനാ സംഗമങ്ങള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിച്ചത്.
കാസര്‍കോട്ട് മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരം, കണ്ണൂരില്‍ സ്റ്റേഡിയം കോര്‍ണർ, വയനാട്ടില്‍ കല്‍പറ്റ, കോഴിക്കോട്ട് മുതലക്കുളം മൈതാനി, മലപ്പുറം ഈസ്റ്റില്‍ സുന്നിമഹല്‍ പരിസരം, മലപ്പുറം വെസ്റ്റില്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാള്‍ പരിസരം, പാലക്കാട്ട് വല്ലപ്പുഴ, തൃശൂരില്‍ ശക്തന്‍ തമ്പുരാന്‍ നഗര്‍ എം.ഐ.സി പരിസരം, എറണാകുളം ആലുവ, കോട്ടയം ടൗണ്‍, ആലപ്പുഴ വണ്ടാനം, ഇടുക്കി തൊടുപുഴ, പത്തനംതിട്ട സമസ്ത മഹല്‍ പരിസരം, കൊല്ലം കൊല്ലൂര്‍വിള, തിരുവനന്തപുരം ആലങ്കോട് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് സംഗമങ്ങള്‍ നടന്നത്.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടനാ നേതാക്കളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.