സമസ്ത ദേശീയ ജംഇയ്യത്തുല്‍ ഉലമ രൂപവത്കരിക്കും
text_fieldsകോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും ദേശീയ തലത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമസ്ത ദേശീയ ജംഇയ്യത്തുല്‍ ഉലമക്ക് രൂപം നല്‍കാന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയ യോഗം തീരുമാനിച്ചു.
സമസ്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി പ്രചാരണം നടത്തുകയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതായി സമസ്ത മുശാവറക്ക് ലഭിച്ച പരാതികളെ തുടർന്ന് നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്യാനും മുശാവറ യോഗം തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാര്, പി.പി ഉമര്‍ മുസ്‍ലിയാര്‍ കൊയ്യോട്, എം.കെ മൊയ്തീന്‍കുട്ടി മുസ്‍ലിയാര്‍ കോട്ടുമല, എം.പി കുഞ്ഞി മുഹമ്മദ് മുസ്‍ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്‍ലിയാര്‍, വി. മൂസക്കോയ മുസ്‍ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രഹീം കുട്ടി മുസ്‍ലിയാര്‍, കെ. ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി, എം. മൊയ്തീന്‍കുട്ടി മുസ്‍ലിയാര്‍, എ.വി അബ്ദുറിഹമാന്‍ മുസ്‍ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‍ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, മാഹിന്‍ മുസ്‍ലിയാര്‍, പി.എം അബ്ദുസ്സലാം ബാഖവി, എം.വി ഇസ്മായില്‍ മുസ്‍ലിയാര്‍, കാടേരി മുഹമ്മദ് മുസ്‍ലിയാര്‍, സി.കെ സെയ്താലിക്കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹ്മാന്‍ ഫൈസി, കെ.എം ഉസ്മാന്‍ ഫൈസി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, എന്‍. അബ്ദുല്ല മുസ്ലിയാര്, പി.വി അബ്ദുസ്സലാം ദാരിമി എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.