പ്രാർഥന സംഗമങ്ങളുമായി സമസ്ത
text_fieldsമലപ്പുറം: ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒക്ടോബര്‍ 31ന് ജില്ലതലത്തില്‍ പ്രാർഥന സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. ജില്ല സംഗമങ്ങളുടെ പ്രചാരണാര്‍ഥം 27ന് ജുമുഅക്കു ശേഷം മഹല്ല് തലത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും സംഘടന പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രാർഥന നടത്തും.
പൊരുതുന്ന ഫലസ്തീന് ജനതക്കു നേരെ ഇസ്രായേല്‍ ഭരണകൂടം നടത്തുന്ന ആക്രമണത്തില്‍ യോഗം പ്രതിഷേധിച്ചു. ഫലസ്തീന് പ്രശ്ന പരിഹാരത്തിന് ലോകരാഷ്ട്രങ്ങള്‍ മുന്‍കൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും ഏകോപന സമിതി ചെയര്‍മാനുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന് മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഇ. മൊയ്തീന് ഫൈസി പുത്തനഴി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സത്താര്‍ പന്തലൂര്‍, നാസര്‍ ഫൈസി കൂടത്തായി, റശീദ് ഫൈസി വെള്ളായിക്കോട് എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്ലിയാര് കൊയ്യോട് സ്വാഗതവും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.