പിന്നാക്ക-ന്യൂനപക്ഷ ഐക്യം ശക്തമാക്കണം –സമസ്ത സംവരണ സെമിനാര്‍
text_fieldsതേഞ്ഞിപ്പലം: പിന്നാക്ക സമുദായങ്ങളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും പൊതുസമൂഹത്തിലും ഉദ്യോഗസ്ഥ മേഖലയിലും അവഗണിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഈ വിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കണമെന്ന് സമസ്ത സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. അവകാശങ്ങള്‍ നിഷേധിക്കുകയും അനര്‍ഹമായി എന്തോ നേടിയെന്ന് പ്രചാരണം നടത്തുകയും ചെയ്യുന്ന സവര്‍ണലോബി ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് 'സംവരണം അട്ടിമറിക്കപ്പെടുന്നു' തലക്കെട്ടിൽ നടന്ന സെമിനാർ ചൂണ്ടിക്കാട്ടി.
സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംവരണ സംരക്ഷണ സമിതി ചെയര്മാന് ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ, മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ അഡ്വ. വി.കെ. ബീരാന്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്, കെ. ഉമര്‍ ഫൈസി മുക്കം, കുട്ടി അഹമ്മദ് കുട്ടി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍, കെ. മോയിന്‍കുട്ടി എന്നിവർ സംസാരിച്ചു. ഡോ. കെ.എസ്. മാധവന്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ രചിച്ച 'സംവരണം: അട്ടിമറിയുടെ ചരിത്രപാഠം' പുസ്തകപ്രകാശനം ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഡ്വ. വി.കെ. ബീരാന് നല്കി നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.