ജുമുഅക്ക് അനുമതിയില്ലാത്ത് പ്രതിഷേധാർഹം; വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുത് -സമസ്ത
text_fieldsകോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതൽ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോൾ പ്രോട്ടോകോള്‍ പാലിച്ച് ജുമുഅ നമസ്കാരത്തിന് ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
പൊതുഇടങ്ങളിലും വാഹനങ്ങളിലും മറ്റുചടങ്ങളിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങളില്‍മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅക്കും ബലിപെരുന്നാള്‍ നമസ്കാരത്തിനും അനുമതി നൽകണം. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുമെന്ന് തങ്ങള്‍ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.