'ജിഹാദ്: വിമര്‍ശനവും യാഥാര്‍ഥ്യവും'; സമസ്ത ബോധനയത്നം ഏഴുമുതൽ
text_fieldsകൊച്ചി: 'ജിഹാദ്: വിമര്‍ശനവും യാഥാര്‍ഥ്യവും' വിഷയത്തിൽ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയും പോഷക സംഘടനകളും ഉള്‍പ്പെട്ട സമസ്ത ഏകോപന സമിതി സംഘടിപ്പിക്കുന്ന ബോധനയത്നത്തിന് ഏഴിന് തുടക്കമാകുമെന്ന് സമസ്ത ജില്ല ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എറണാകുളം ലിസി ജങ്ഷനിലെ റിനൈ ഹബിൽ സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും.
ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് പരിപാടി. ജിഹാദിെൻറ വസ്തുതപരമായ അനാവരണം, ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ് തുടങ്ങിയ വ്യാജപ്രചാരണങ്ങളുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തല്‍, അധാര്‍മികതക്കെതിരായ ബോധവത്കണം, സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കല്‍ എന്നിവ ലക്ഷ്യമാക്കിയാണ് ബോധനയത്നം. സ്വാഗതസംഘം ചെയര്മാന് കെ.കെ. സിദ്ദീഖ് ഹാജി, സുന്നി യുവജനസംഘം സംസ്ഥാന വൈസ് പ്രസിഡൻറ് എ.എം. പരീത്, സിയാദ് ചെമ്പറക്കി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.