Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ്​ നേതാക്കൾക്കെതിരെ...

ലീഗ്​ നേതാക്കൾക്കെതിരെ സാദിഖലി തങ്ങൾക്ക്​ സമസ്ത നേതാക്കളുടെ പരാതി

text_fields
bookmark_border
ലീഗ്​ നേതാക്കൾക്കെതിരെ സാദിഖലി തങ്ങൾക്ക്​ സമസ്ത നേതാക്കളുടെ പരാതി
cancel

കോഴിക്കോട്​: മുസ്​ലിം ലീഗ്​ ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാമിനെതിരെയും വൈസ്​ പ്രസിഡന്‍റ്​ അബ്​ദുറഹ്​മാൻ കല്ലായിക്കെതിരെയും സമസ്ത നേതാക്കൾ ലീഗ്​ സംസ്ഥാന അധ്യക്ഷൻ പാണക്കാട്​ സാദിഖലി തങ്ങൾക്ക്​ പരാതി നൽകി. മലപ്പുറത്ത്​ നടത്തിയ വാർത്തസമ്മേളനത്തിൽ പി.എം.എ. സലാം നടത്തിയ ചില പരാമർശങ്ങൾക്കും അബ്​ദുറഹ്​മാൻ കല്ലായി കണ്ണൂർ ധർമടത്ത്​ പൊതുവേദിയിൽ നടത്തിയ പരാമർശത്തിനും എതിരെയാണ്​ പരാതി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെയും ആദരണീയരായ ഉസ്താദുമാരെയും സംഘടന സംവിധാനങ്ങളെയും പൊതുവേദികളിലും സമൂഹ മാധ്യമങ്ങളിലും ലീഗിന്‍റെ ഉത്തരവാദപ്പെട്ട നേതാക്കൾ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത വർധിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ഉത്തരവാദപ്പെട്ടവരിൽനിന്ന്​ നിരന്തരമുണ്ടാകുന്ന ഇത്തരം സമീപനങ്ങൾ സുന്നി പ്രസ്ഥാനരംഗത്ത്​ വളരെയധികം പ്രയാസമുണ്ടാക്കുന്നുണ്ട്​. ഈ സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തന്നതിനൊപ്പം സമുദായത്തിന്‍റെ പൊതുവായ കെട്ടുറപ്പിന്​ എതിരായ സമീപനങ്ങളിൽനിന്ന്​ ഉത്തരവാദപ്പെട്ടവർ വിട്ടുനിൽക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

എസ്​.വൈ.എസ്​ സംസ്ഥാന ജനറൽ സെ​ക്രട്ടറി മുഹമ്മദ്​ കോയ തങ്ങൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി വാക്കോട്​ മൊയ്തീൻകുട്ടി ഫൈസി, എസ്​.വൈ.എസ്​ സംസ്ഥാന വർക്കിങ്​ സെക്രട്ടറി അബ്​ദുൽ ഹമീദ്​ ഫൈസി അമ്പലക്കടവ്​, സമസ്ത എംപ്ലോയീസ്​ അസോ. സംസ്ഥാന പ്രസിഡന്‍റ്​ മുസ്തഫ മുണ്ടുപാറ തുടങ്ങി 21 ​നേതാക്കൾ ഒപ്പിട്ടാണ്​ പരാതി നൽകിയത്​.

തട്ടം വിവാദത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ‘മുഖ്യമന്ത്രിയുടെ ഫോൺകാൾ കിട്ടിയാൽ എല്ലാമായെന്ന്​ ചിന്തിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ട്​. ഇത്തരം നയമുള്ള പാർട്ടിയോടുള്ള സമീപനമെന്താണെന്ന്​ അവർ പറയണം’ എന്നായിരുന്നു പി.എം.എ. സലാമിന്‍റെ പരാമർശം. ഇത്​ സമസ്ത അധ്യക്ഷൻ മുഹമ്മദ്​ ജിഫ്​രി തങ്ങളെക്കുറിച്ചാണെന്നാണ്​ സമസ്ത നേതാക്കളുടെ പരാതി. കണ്ണൂർ ധർമടത്ത്​ നടന്ന യോഗത്തിൽ സുപ്രഭാതം പത്രത്തെ ഇകഴ്ത്തി സംസാരിച്ചതാണ്​ അബ്​ദുറഹ്​മാൻ കല്ലായിക്കെതിരായ പരാതിയുടെ അടിസ്ഥാനം. ഇരുവർക്കുമെതിരെ സമൂഹ മാധ്യമങ്ങളിലും ഒ​രുവിഭാഗം സമസ്ത പ്രവർത്തകർ ശക്തമായ പ്രതി​ഷേധം ഉയർത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthaSadikkali Thangal
News Summary - Samastha complaint to sadikkali thangal
Next Story