സമസ്തയെ സംശയത്തിന്‍െറ നിഴലിലാക്കാന്‍ ഗൂഢനീക്കം –സുന്നി നേതാക്കള്‍
text_fieldsകോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരുടെ പേരില്‍ അദ്ദേഹത്തിന്‍േറതല്ലാത്ത ലേഖനം എഴുതി സമസ്തയെ സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്താന്‍ സലഫികള്‍ നടത്തുന്ന നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് സുന്നി നേതാക്കള്‍. ലേഖനം പിന്‍വലിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍തന്നെ തയാറാകണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജന.സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സുന്നി മഹല്ല് ഫെഡറേഷന്‍ ജന. സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായ്, സംസ്ഥാന ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി, സമസ്ത എംപ്ളോയീസ് അസോസിയേന്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവരാണ് സംയുക്ത പ്രസ്താവന നടത്തിയത്.
സമസ്തയെയും ജനറല്‍ സെക്രട്ടറിയെയും തെറ്റിദ്ധരിപ്പിക്കുകയും തീവ്രവാദപ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയും സലഫി പ്രബോധകരെ വെള്ളപൂശുകയും ചെയ്യുന്ന വിധത്തില്‍ ചന്ദ്രികയില്‍ വന്ന ലേഖനം ആലിക്കുട്ടി ഉസ്താദ് എഴുതിയതല്ല. ലേഖനം പ്രസിദ്ധീകരിക്കാന്‍ സമസ്ത സെക്രട്ടറി ആര്‍ക്കും അനുമതി നല്‍കിയിട്ടില്ളെന്നും പ്രസ്താവനയില്‍ പറഞ്ഞു.
തീവ്രതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചുവരുന്ന സമസ്തയെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.