സമസ്ത-ലീഗ് തർക്കം വേണ്ടെന്ന് ധാരണ
text_fieldsമലപ്പുറം: സമസ്ത-മുസ്ലിംലീഗ് തര്‍ക്കത്തിന് ചർച്ചയിലൂടെ പരിഹാരം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിളിച്ച, ഇരുസംഘടനകളുടെയും ഉന്നത നേതാക്കളുടെ യോഗത്തിലാണ് അനുരഞ്ജനമായത്. സാമൂഹികമാധ്യമങ്ങളിലും മറ്റും രൂപപ്പെട്ട തർക്കം കൈവിട്ടുപോകുന്ന നിലയിലേക്ക് വളർന്നതോടെയാണ് നേതൃത്വം ഇടപെട്ടത്.
നേരേത്ത ഇരുവിഭാഗത്തിലുംപെട്ട നേതാക്കളോട് പരസ്യപ്രതികരണത്തില്‍നിന്ന് പിന്മാറണമെന്ന് ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ തുടർച്ചയായായിരുന്നു യോഗം. വിവാദ പ്രസ്താവനകളും പരാമർശങ്ങളും ആരുടെ ഭാഗത്തുനിന്നുമുണ്ടാവരുതെന്ന് ധാരണയായി. വിവാദങ്ങള്‍ തുടരാതിരിക്കാനും ആവര്‍ത്തിക്കാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എം.ടി. അബ്ദുല്ല മുസ്ലിയാർ, പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, പി.പി. ഉമ്മര്‍ മുസ്ലിയാര് കൊയ്യോട്, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, കെ.പി.എ. മജീദ്, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, കെ. മോയിന്‍കുട്ടി, പി.എ. ജബ്ബാര്‍ ഹാജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.