ഭരണഘടന മാനിക്കുന്ന മതേതര സര്‍ക്കാർ വരണം –സമസ്ത
text_fieldsകോഴിക്കോട്: ശരീഅത്ത് സംരക്ഷണവും ന്യൂനപക്ഷ ക്ഷേമവും ഉറപ്പാക്കുന്നതും ഭരണഘടന മാനിക്കുന്നതുമായ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ അതിന് സഹായകമാവുംവിധം സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം ആഹ്വാനം ചെയ്തു.
ഏക സിവില്‍കോഡ് കൊണ്ടുവരുമെന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടനപത്രിക 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടില്‍ പരസ്യമായി കൈകടത്തലാണെന്നും ഭരണഘടന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അനുവദിച്ച അവകാശ ലംഘനമാവുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ശരീഅത്ത് വിരോധികളും മുസ്ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ നിഷേധികളും നിയമനിർമാണ സഭകളിൽ എത്താതിരിക്കാനും ഭരണഘടന മാനിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ അധികാരത്തിലേറാനും സമ്മതിദാനാവകാശം വിനിയോഗിക്കണം. അതിനിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് വര്‍ഗീയ ശക്തികളെ അധികാരത്തിലേറ്റാൻ സഹായകമായ നിലപാട് സ്വീകരിക്കരുതെന്ന് യോഗം അഭ്യർഥിച്ചു.
യോഗത്തിൽ സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായിരുന്നു. പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, പി.പി. ഉമ്മര്‍ മുസ്ലിയാർ കൊയ്യാട്, കെ.ടി. ഹംസ മുസ്ലിയാർ, എം.എം. മുഹിയുദ്ദീന് മൗലവി ആലുവ, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമർ ഫൈസി മുക്കം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.