സമസ്ത ഇടതുപക്ഷത്തെന്ന പ്രചാരണം ദുരുദ്ദേശപരം -അബ്ദുസമദ് പൂക്കോട്ടൂർ
text_fieldsസമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നു എന്ന പ്രചരണം ദുരുദ്ദേശപരമാണെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹകരിക്കണം എന്ന് പറയുന്നതിനർത്ഥം രാഷ്ട്രീയ സഹകരണം എന്നല്ല. ഇതിനെ തുടർന്ന് സമസ്തയിൽ ഭിന്നതയുണ്ടാകില്ല. സർക്കാരിനോട് സഹകരിക്കുന്ന കാര്യത്തിൽ മാധ്യമങ്ങൾ നിലപാട് മെനഞ്ഞെടുക്കുകയാണ്.
ഗവൺമെന്‍റിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ സഹകരിക്കാം എന്ന് മാത്രമാണ് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളും വ്യക്തമാക്കിയത്. സമസ്തയിൽ എക്കാലത്തും ഒരേ അഭിപ്രായമേ ഉണ്ടായിട്ടുളളുവെന്നും അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോകുന്നത് സമസ്തയുടെ രീതിയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിനെ എതിർക്കേണ്ട സാഹചര്യം വന്നാൽ എതിർക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
അതേസമയം മുസ്‌ലിം ലീഗുമായുള്ള സമസ്തയുടെ ബന്ധത്തെ കുറിച്ച് സമസ്ത പണ്ഡിതർ പ്രത്യക്ഷമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. വഖഫ് വിഷയവുമായി ബന്ധപ്പെട്ട തർക്കങ്ങളിലാണ് സമസ്തയും ലീഗും വ്യത്യസ്ത അഭിപ്രായങ്ങൾ വെച്ചുപുലർത്തുന്നത്. ഇതിൽ സമസ്ത നേതാവ് ജിഫ്രി തങ്ങളുടെ അഭിപ്രായപ്രകടനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഇടതുകേന്ദ്രങ്ങളിൽനിന്ന് വ്യാപക പിന്തുണ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.