സമസ്ത ശരീഅത്ത് സംരക്ഷണ റാലിയില്‍ ജനസാഗരം
text_fieldsമലപ്പുറം: ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം ഏക സിവില്‍കോഡിന്‍െറ മറവില്‍ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢനീക്കത്തിനെതിരെ ശക്തമായ താക്കീതായി സമസ്ത കോഓഡിനേഷന്‍ കമ്മിറ്റിയുടെ ശരീഅത്ത് സംരക്ഷണ റാലി. വെള്ളിയാഴ്ച രാവിലെ മുതല്‍ ശംസുല്‍ ഉലമ നഗര്‍ ലക്ഷ്യമാക്കി ഒഴുകിയ പുരുഷാരം ജില്ല ആസ്ഥാനത്തെ ശുഭ്രസാഗരമാക്കിയപ്പോള്‍ മുസ്ലിം സംഘടനകളുടെ സമരചരിത്രത്തില്‍ പുതിയൊരു അധ്യായമായി ജനസംഗമം മാറി.
വൈകീട്ട് നാലിന് പതിനായിരങ്ങള്‍ അണിനിരന്ന റാലി എം.എസ്.പി പരിസരത്തുനിന്ന് ആരംഭിച്ചു. തുടര്‍ന്ന് കിഴക്കത്തേലയില്‍ നടന്ന പൊതുസമ്മേളനം എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് കുമരംപൂത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, സിറാജ് ഇബ്രാഹിം സേട്ട്, കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, പി. കുഞ്ഞാണി മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും കെ.എ. റഹ്മാന്‍ ഫൈസി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.