കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാര്‍ക്ക് വിട
text_fieldsമണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാര്‍ക്ക് വികാരനിര്‍ഭര വിട. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന മുഹമ്മദ് മുസ്ലിയാര്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.45ഓടെയാണ് അന്തരിച്ചത്.
ആശുപത്രിയില്‍ കെ.സി. അബൂബക്കര്‍ ദാരിമിയുടെ നേതൃത്വത്തില്‍ മയ്യിത്ത് നമസ്കരിച്ച് രാവിലെ ആറോടെ വീട്ടിലത്തെിച്ചു. പിന്നീട് കുമരംപുത്തൂര്‍ മിസ്ബാഹുല്‍ ഹുദ മദ്റസയില്‍ 7.30വരെ പൊതുദര്‍ശനത്തിനുവെച്ച ശേഷം എട്ടോടെ മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന കോംപ്ളക്സിലത്തെിച്ചു.
വൈകീട്ട് മൂന്നുവരെ ഇവിടെ പൊതുദര്‍ശനത്തിന് വെച്ചു.
23 തവണയായി പൂര്‍ത്തിയാക്കിയ മയ്യിത്ത് നമസ്കാരത്തില്‍ പതിനായിരത്തിലധികം പേര്‍ പങ്കെടുത്തു. വിവിധ സമയങ്ങളിലായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് വലിയ ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈ്ളലി, സി.കെ.എം. സാദിഖ് മുസ്ലിയാര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ പി.കെ. ശശി, അഡ്വ. എന്‍. ഷംസുദ്ദീന്‍, അഡ്വ. എം. ഉമ്മര്‍, മഞ്ഞളാംകുഴി അലി, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍, ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് ചെയര്‍മാന്‍ എ.പി. അബ്ദുല്‍ വഹാബ്, ‘മാധ്യമം’ ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) കളത്തില്‍ ഫാറൂഖ്, വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.സി. ഹംസ തുടങ്ങിയവര്‍ മയ്യിത്ത് സന്ദര്‍ശിച്ചു.
കുമരംപുത്തൂര്‍ ജുമാമസ്ജിദില്‍ വൈകീട്ട് 4.15ഓടെ എം.ടി. അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന നമസ്കാരശേഷം വന്‍ ജനാവലിയെ സാക്ഷിയാക്കി ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.