Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഭല്‍ പൊലീസ്...

സംഭല്‍ പൊലീസ് വെടിവെപ്പ്: ഇരകളുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം - എസ്.ഡി.പി.ഐ

text_fields
bookmark_border
സംഭല്‍ പൊലീസ് വെടിവെപ്പ്: ഇരകളുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണം - എസ്.ഡി.പി.ഐ
cancel

ഡെൽഹി : ഷാഹി മസ്ജിദില്‍ അനധികൃത സര്‍വേ നടത്തുന്നതിനെതിരേ പ്രതിഷേധിക്കുന്നതിനിടെ സംഭല്‍ പൊലീസ് വെടിവെപ്പില്‍ അഞ്ചു യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് എസ്.ഡി.പി.ഐ. ഭരണഘടനാ ദിനം ആഘോഷിക്കുന്ന വേളയില്‍, നമ്മുടെ പ്രിയപ്പെട്ട രാജ്യം എങ്ങോട്ടാണ് നീങ്ങുന്നത് എന്നതിന്റെ ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണ് സംബാല്‍ നഗരത്തിലെ ദാരുണമായ സംഭവങ്ങള്‍.

യു.പിയിലെ സംഭാലില്‍ മുസ് ലിം യുവാക്കള്‍ കൊല്ലപ്പെട്ടത് അങ്ങേയറ്റം ഞെട്ടിക്കുന്നതും അപലപനീയവും അനാവശ്യവുമാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം മാനുവല്‍ പാലിച്ചിരുന്നെങ്കില്‍ കൊലപാതകം നടക്കില്ലായിരുന്നു. 1992 ഡിസംബര്‍ 6-ന് മതഭ്രാന്തരായ വലതുപക്ഷ തീവ്ര സംഘപരിവാര ആള്‍ക്കൂട്ടം തകര്‍ത്ത ബാബരി മസ്ജിദിന്റെ മണ്ണില്‍ രാമക്ഷേത്രം നിര്‍മിച്ചതിനുശേഷം പുരാതന മസ്ജിദുകളുടെയും സ്മാരകങ്ങളുടെയും മേലുള്ള അവകാശവാദങ്ങള്‍ രാജ്യത്ത് പതിവായിരിക്കുകയാണ്.

1947 ആഗസ്ത് 15-ന് മുമ്പ് നിര്‍മ്മിച്ച ആരാധനാലയങ്ങളില്‍ അവകാശവാദം ഉന്നയിക്കുന്നത് 1991 ലെ ആരാധനാലയ നിയമം അസന്ദിഗ്ധമായി തടയുന്നു. ഒരു മതത്തിന്റെയോ വിഭാഗത്തിന്റെയോ ആരാധനാലയം മറ്റൊരു മതത്തിലേക്കോ മറ്റൊരു വിഭാഗത്തിലേക്കോ 'പരിവര്‍ത്തനം' ചെയ്യുന്നത് ഈ നിയമം കുറ്റകരമാക്കുന്നു. 1947 ആഗസ്ത് 15-ന് ഉണ്ടായിരുന്നതുപോലെ ഒരു ആരാധനാലയത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുമെന്ന് സെക്ഷന്‍ 4 പ്രഖ്യാപിക്കുന്നു.

ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങളുടെയും പദവി 1947 ആഗസ്ത് 15-ലെ ആരാധനാലയത്തിന്റെ പദവി നിലനിര്‍ത്തണമെന്നുള്ള ആരാധനാലയ നിയമത്തിലെ വ്യവസ്ഥകള്‍ രാമജന്മഭൂമി/ബാബരി മസ്ജിദ് കേസിലെ ഫുള്‍ ബെഞ്ച് ഉത്തരവിലൂടെ ജുഡീഷ്യറി സ്ഥിരീകരിച്ചു. ആരാധനാലയങ്ങളില്‍ അവകാശം ഉന്നയിക്കുന്ന ഹരജികള്‍ കോടതികള്‍ സ്വീകരിക്കുകയും ഒരു പ്രത്യേക വിഭാഗം ആളുകള്‍ അവകാശവാദം ഉന്നയിക്കുന്ന കെട്ടിടങ്ങളുടെ പരിസരവും ഭൂഗര്‍ഭവും അളന്ന് തിട്ടപ്പെടുത്താന്‍ ഉത്തരവിടുകയും ചെയ്യുന്നത് 1991 ലെ ആരാധനാലയ നിയമത്തിന് കടകവിരുദ്ധമാണ്. കോടതിയുടെ ഇത്തരമൊരു ഉത്തരവിനെ തുടര്‍ന്നാണ് സംഭല്‍ ദുരന്തം ഉണ്ടായത്.

ജ്ഞാന്‍വ്യാപി മസ്ജിദിന്റെ കേസുമായി ബന്ധപ്പെട്ട ഹരജിയില്‍ നിയമത്തിലെ വ്യവസ്ഥകള്‍ തടസ്സപ്പെടുത്താത്തതിനാല്‍ ആരാധനയുടെ സ്വഭാവം പരിശോധിക്കാമെന്ന ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവിലെ പഴുതാണ് കോടതികളില്‍ നിന്ന് സര്‍വേ ഉത്തരവുകള്‍ ലഭിക്കാന്‍ മസ്ജിദുകളുടെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന ഹരജിക്കാര്‍ ഉപയോഗിക്കുന്നത്.

കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കുക, യുവാക്കളെ കൊലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുക, നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം നടത്തുക,

ഗ്യാന്‍വാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട ഹരജിയില്‍ ആരാധനയുടെ സ്വഭാവം പരിശോധിക്കാമെന്ന ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവിലെ പഴുതുകള്‍ ഉപയോഗിച്ച് കീഴ്‌ക്കോടതികളില്‍ മസ്ജിദുകളുടെ സര്‍വേ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ സുപ്രീം കോടതി ഇടപെട്ട് നിയമത്തിലെ വ്യവസ്ഥകളും ഈ ഉത്തരവിന്റെ വ്യക്തമായ വ്യാഖ്യാനവും നടത്തുക, രാജ്യത്ത് അശാന്തി സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് മതഭ്രാന്തന്മാര്‍ ഇത് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സുപ്രിം കോടതി ഇടപെടല്‍ അനിവാര്യമാണെന്നും എസ്.ഡി.പി.ഐ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്.

വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീനും ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് ഐഎ ഖാനും ഡെല്‍ഹി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpiSambhal police firing
News Summary - Sambhal police firing: 50 lakhs compensation to victims' relatives - SDPI
Next Story