മന്ത്രി മണിയുടെ സഹോദരന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ
text_fieldsഅടിമാലി: മന്ത്രി എം.എം. മണിയുടെ സഹോദരന് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിൽ. മുരിക്കാശേരി ഉപ്പുതോട് വേലംകുന്നേല്‍ എബിയെയാണ് (28) അടിമാലി സി.ഐ പി.കെ. സാബുവിെൻറ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി പൊലീസ് പറഞ്ഞു.
കുഞ്ചിത്തണ്ണി മുണ്ടക്കല്‍ എം.എം. സനകനെ (56) ഒക്ടോബര്‍ എട്ടിന് വെള്ളത്തൂവല്‍ കുത്തുപാറയില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒമ്പതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഏഴിന് രാവിലെ അടിമാലി അമ്പലപ്പടിയില്‍ എബിയുടെ കാര്‍ സനകനെ ഇടിച്ചതായി മന്ത്രിക്ക് ഊമക്കത്ത് ലഭിച്ചിരുന്നു. മറ്റൊരു സഹോദരനായ എം.എം. ലംബോദരന് അന്വേഷണത്തിൽ വീഴ്ചവന്നതായി അറിയിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ഇടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
തെൻറ വാഹനത്തിെൻറ കണ്ണാടിയാണ് സനകെൻറ ദേഹത്ത് മുട്ടിയതെന്നും ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെന്നും എബി മൊഴിനല്‍കിയതായി അറിയുന്നു. സാരമുള്ള പരിക്കല്ലാത്തതിനാല്‍ സനകനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നുമില്ല. എന്നാല്‍, എട്ടാം തീയതി സനകനെ ദുരൂഹസാഹചര്യത്തില്‍ കുത്തുപാറയില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ചെവിയില്‍ നിന്നും മൂക്കില്‍നിന്നും രക്തസ്രാവവും ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയിലേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു.
തിങ്കളാഴ്ച മൂന്നാര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വിശദ ചോദ്യംചെയ്യലിന് ശേഷെമ എബിയെ അറസ്റ്റ് ചെയ്യുന്നതടക്കം നടപടിയുണ്ടാകൂ. എന്നാല്‍, സനകന്‍ കുത്തുപാറയില്‍ എത്തിയത് ഉൾപ്പെടെ കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.