യുവാവിെൻറ മരണം: മൃതദേഹവുമായി റോഡ് ഉപരോധം
text_fieldsനെയ്യാറ്റിന്‍കര: ഡിവൈ.എസ്.പിയുമായുള്ള തർക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പ്രതിഷേധവും മൃതദേഹവുമായി റോഡ് ഉപരോധവും. കൊടങ്ങാവിള സ്വദേശി സനൽകുമാറിെൻറ മരണത്തിന് ഉത്തരവാദിയായ ഡി.വൈ.എസ്.പി ബി. ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ത്താല്‍ നടത്തിയ നാട്ടുകാർ നെയ്യാറ്റിന്‍കര ദേശീയപാത ഉപരോധിച്ചു. നെയ്യാറ്റിന്‍കര കൂട്ടപ്പനയില്‍ സനല്കുമാറിെൻറ മൃതദേഹവുമായാണ് ദേശീയപാത ഉപരോധിച്ചത്.
കെ. ആന്‍സലൻ എം.എൽ.എയും റൂറല്‍ എസ്.പി സനല്‍കുമാറും നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധം മണിക്കൂറുകളോളം നീണ്ടു. പിന്തുണയുമായി രാഷ്ട്രീയ നേതാക്കളുമെത്തി. ആർ.ഡി.ഒയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും കുടുംബത്തിന് സഹായം നല്‍കുമെന്നും ഉറപ്പുനൽകി. കൊടുങ്ങാവിളയില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനങ്ങള്‍ കടത്തിവിടാതെ നാട്ടുകാര്‍ രാവിലെ മുതല്‍ റോഡ് ഉപരോധിച്ചു. രാവിലെ മുതല്‍ കൊടുങ്ങാവിള ജങ്ഷനില്‍ പ്രതിഷേധവുമായി ജനക്കൂട്ടം തടിച്ചുകൂടി. നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിെൻറ നേതൃത്വത്തില്‍ വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.