കണ്ണീരുവീണ വീട്ടിൽ കരളുരുകും കാഴ്ചകൾ
text_fieldsനെയ്യാറ്റിൻകര: തെൻറ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുകയാണെങ്കിൽ ബുധനാഴ്ചക്കുശേഷം സെക്രേട്ടറിയറ്റ് പടിക്കൽ മരണംവരെ നിരാഹാര സമരം നടത്തുമെന്ന് സനൽകുമാറിെൻറ മാതാവ് രമണി. ഡിവൈ.എസ്.പിയെ പിടികൂടാൻ സാധിക്കാത്തത് പൊലീസിെൻറ കള്ളക്കളി മൂലമാണ്. ഒളിവിൽ പോകാൻ സഹായം നൽകിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. ഒളിവിൽ പോകുന്നതിനുമുമ്പ് പല ഉദ്യോഗസ്ഥരെയും ഹരികുമാർ വിളിച്ചിട്ടുണ്ട്.
ഇനി ഒരു മാതാവിനും ഇൗ അനുഭവമുണ്ടാകരുതെന്ന് രമണി പറഞ്ഞു. ആക്ഷൻ കൗൺസിൽ ബുധനാഴ്ച യോഗം ചേർന്ന് സമരം പ്രഖ്യാപിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഏക മകെൻറ ദാരുണാന്ത്യത്തിനുശേഷം രമണി കിടക്കയിൽനിന്നെഴുന്നേറ്റിട്ടില്ല. വെള്ളിയാഴ്ച അസുഖം കൂടിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഭർത്താവിെൻറ മരണശേഷം ഏക ആശ്രയം മകനായിരുന്നു. ഒരു പെറ്റിക്കേസിൽ പോലും പ്രതിയാകാത്ത തെൻറ മകനോട് എന്തിനാണ് പൊലീസ് ക്രൂരത കാണിച്ചതെന്ന് മാതാവ് കണ്ണീരോടെ ചോദിക്കുന്നു.
ഭർത്താവിെൻറ വിയോഗത്തിെൻറ ഞെട്ടലിൽനിന്ന് ഭാര്യ വിജിയും മോചിതയായിട്ടില്ല. ഭക്ഷണം പോലും കഴിക്കാതെയാണ് അവർ കഴിയുന്നത്. പപ്പയുടെ വിയോഗമറിയാതെ രണ്ടു മക്കളും കട്ടിലിൽ കളിക്കുന്നത് നിറകണ്ണുകളോടെ ഇവർ നോക്കിയിരിക്കുന്നു. വീടിെൻറ കടക്കെണി തീർക്കാൻ രാപകലില്ലാതെ കഷ്ടപ്പെടുന്ന ഭർത്താവിനെയാണ് ഡിവൈ.എസ്.പി കൊലപ്പെടുത്തിയതെന്ന് വിജി പറയുന്നു. തനിക്കും മക്കൾക്കും ഭക്ഷണം വാങ്ങാൻ പോയതാണ്, ചേതനയറ്റാണ് തിരിച്ചെത്തിയത്...വിജിയുടെ കണ്ണീരിനുമുന്നിൽ ബന്ധുക്കൾ മൂകരായി നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.