സനൽകുമാർ വധം: അന്വേഷണം അവസാനിപ്പിക്കാൻ ൈക്രംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാർ മരിച്ച സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ പ്രതികൾ മുഴുവൻ അറസ്റ്റിലായ സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.
ബുധനാഴ്ച തിരുവനന്തപുരം ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഡിവൈ.എസ്.പി മരിച്ചെന്ന വിവരം സർക്കാർ അഭിഭാഷകൻ അറിയിച്ചു.
ഒന്നാംപ്രതി ഹരികുമാർ ഉൾപ്പെടെ അഞ്ച് പ്രതികളാണ് ഉള്ളത്. രണ്ടും അഞ്ചും പ്രതികളായ ഹരികുമാറിെൻറ സുഹൃത്തും വ്യവസായിയുമായ ബിനു, ഡ്രൈവർ രമേശ് എന്നിവർ കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു. ഇരുവരെയും നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
നെയ്യാറ്റിൻകര ജയിലിൽ സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന കാരണത്താൽ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഹരികുമാറിനും ബിനുവിനും ഒളിവിൽപോകാൻ സഹായമൊരുക്കിയ ലോഡ്ജ് മാനേജർ നെടുമങ്ങാട് സ്വദേശി സതീഷ്കുമാർ, ബിനുവിെൻറ മകൻ എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പ്രതികളില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. പ്രതിയെ രക്ഷിച്ചതിനാണ് മറ്റ് നാലുപേരെ പ്രതിചേർത്തതെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.