സനൽകുമാർ വധം: വിജിയുടെ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: വാക്തർക്കത്തിനിടെ നെയ്യാറ്റിൻകര ചെങ്കോട്ടുകോണം സ്വദേശി സനൽകുമാറിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ വിജി നൽകിയ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി.
മുഖ്യപ്രതി ഡിവൈ.എസ്.പി ബി. ഹരികുമാർ മരിച്ച വിവരം പ്രോസിക്യൂഷൻ ഹൈകോടതിയെ ധരിപ്പിച്ചു. കേസിൽ മറ്റുചില പ്രതികളും ഉള്ള സാഹചര്യം പരിഗണിച്ചാണ് കോടതി വിശദീകരണം തേടിയത്.
കഴിഞ്ഞ അഞ്ചിന് രാത്രി പത്തരയോടെ കൊടങ്ങാവിള ജങ്ഷനിൽ കാർ പാർക്കിങ്ങിനെച്ചൊല്ലി സനൽകുമാറും ഹരികുമാറും തമ്മിൽ വഴക്കുണ്ടായെന്നും സനൽ കുമാറിനെ ഡിവൈ.എസ്.പി ഹരികുമാർ മർദിച്ചശേഷം വേഗത്തിൽ വന്ന കാറിനുമുന്നിലേക്ക് പിടിച്ചുതള്ളിയെന്നുമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.