സനാതന ധർമം അശ്ലീലം തന്നെ -എം.വി. ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ (ഫയൽ ചിത്രം)
കോഴിക്കോട്: സനാതന ധർമം അശ്ലീലമാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചാതുർവർണ്യം തിരിച്ചുകൊണ്ടുവരാൻ ആർ.എസ്.എസ് ശ്രമിക്കുമ്പോൾ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മത രാഷ്ട്രത്തിനാണ് ശ്രമിക്കുന്നത്. ഇതിന്റെ ആത്യന്തിക ഗുണഭോക്താവ് കോൺഗ്രസാണ്. ലീഗ് അതിനൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.എ 34ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘നവലിബറൽ നയങ്ങളും കേരളത്തിന്റെ പ്രതിരോധവും’ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ചാതുർവർണ്യം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് അംബേദ്കറെക്കുറിച്ച് കേൾക്കുമ്പോൾ അമിത് ഷാക്ക് കലികയറുന്നത്. ഇത് അശ്ലീലമാണ്. ചാതുർവർണ്യം അടിസ്ഥാനമാക്കിയുള്ള ഭരണഘടനയിൽ മതനിരപേക്ഷതയും ഫെഡറലിസവും നഷ്ടമാകുമെന്നും ഫാഷിസത്തിന് തഴച്ചുവളരാൻ അവസരമൊരുക്കി ഹിന്ദുരാഷ്ട്രമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.