സനാതന ധർമം: പറഞ്ഞതിൽ ഉറച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സനാതന ധർമത്തെക്കുറിച്ച് ശിവഗിരിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞത് പറഞ്ഞതുതന്നെയാണ്. അക്കാര്യത്തിൽ ആവശ്യമെങ്കിൽ വിശദമായ ചർച്ചക്ക് തയാറുമാണ്. ആ പറഞ്ഞതിന് പിന്നിൽ വോട്ടുബാങ്ക് രാഷ്ട്രീയമൊന്നുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ വേറെയാണ് പറയേണ്ടിയിരുന്നത്. ശ്രീനാരായണഗുരുവിനെ സതാതന ധർമത്തിന്റെ വക്താവായി അവതരിപ്പിക്കേണ്ടതില്ല എന്നാണ് ഞാൻ പറഞ്ഞത്.
ഗുരു സനാതന ധർമത്തിന്റെ വക്താവാണെന്ന് നേരത്തേ അന്ന് കേന്ദ്ര മന്ത്രിയായിരുന്ന ബി.ജെ.പി നേതാവ് പ്രസംഗിക്കുകയുണ്ടായി. അതേ വേദിയിൽ തന്നെ ഞാൻ അത് തിരുത്തിയിട്ടുണ്ട്. സനാതന ധർമത്തിന്റെ വക്താവല്ല ഗുരു എന്നതുതന്നെയാണ് എന്റെ നിലപാട്. അത് ഗുരുവിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. സനാതന ധർമം തിരുത്തലിന് നേതൃത്വം കൊടുത്തയാളാണ് ഗുരുവെന്നും മുഖ്യമന്ത്രി തുടർന്നു.
സനാതന ധർമം: മുഖ്യമന്ത്രിയുടേത് പ്രൗഢഗംഭീര പ്രസംഗം -ദേവസ്വം മന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ശിവഗിരിയിലെ പ്രസംഗത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവർ ശ്രീനാരായണ ഗുരുദർശനങ്ങളെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ. ശിവഗിരിയിൽ മുഖ്യമന്ത്രി നടത്തിയത് പ്രൗഢഗംഭീര പ്രസംഗമായിരുന്നു. അരുവിപ്പുറത്ത് ഗുരു ശിവപ്രതിഷ്ഠ നടത്തിയപ്പോൾ അതിനെതിരെ സവർണർ ഇരമ്പിയാർത്തില്ലേ. നിങ്ങൾക്കിതിന് എന്തവകാശമെന്നല്ലേ അവർ ചോദിച്ചത്. അത് ചാതുർവർണ്യത്തിന്റെ മറ്റൊരു രൂപമാണെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.