Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്രത്തിൽ...

ക്ഷേത്രത്തിൽ കാവിക്കൊടി സ്ഥാപിക്കുന്നത്​ ഹൈകോടതി തടഞ്ഞു: ‘ആത്മീയ വിളക്കുമാടങ്ങളായ ക്ഷേത്രങ്ങളുടെ വിശുദ്ധി രാഷ്ട്രീയ ലക്ഷ്യംകൊണ്ട് തകർക്കാനാവില്ല’

text_fields
bookmark_border
ക്ഷേത്രത്തിൽ കാവിക്കൊടി സ്ഥാപിക്കുന്നത്​ ഹൈകോടതി തടഞ്ഞു: ‘ആത്മീയ വിളക്കുമാടങ്ങളായ ക്ഷേത്രങ്ങളുടെ വിശുദ്ധി രാഷ്ട്രീയ ലക്ഷ്യംകൊണ്ട് തകർക്കാനാവില്ല’
cancel

കൊച്ചി: ക്ഷേത്ര ഭരണസമിതി തീരുമാനത്തിന്​ വിരുദ്ധമായി ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നത്​ തടഞ്ഞ്​ ഹൈകോടതി. ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളായ ക്ഷേത്രങ്ങളുടെ വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങൾകൊണ്ട് തകർക്കാനാവില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ജസ്റ്റിസ്​ രാജ വിജയ രാഘവന്‍റെ ഉത്തരവ്​.

കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ പ്രത്യേകാവസരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ട്​ കാവിക്കൊടി സ്ഥാപിക്കുന്നത് ചിലർ തടയുന്നുവെന്നും പൊലീസ്​ സംരക്ഷണം അനുവദിക്കണമെന്നുമാവശ്യപ്പെട്ട്​ ‘പാർത്ഥസാരഥി ഭക്തജനസമിതി’ എന്ന സംഘടനയുടെ പ്രവർത്തകരായ ശ്രീനാഥ്, ഇന്ദ്രജിത്ത് എന്നിവർ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. ഭക്തരുടെ ക്ഷേമത്തിനായി 2022 ൽ സ്ഥാപിച്ച സംഘടനയാണ് പാർത്ഥസാരഥി ഭക്തജനസമിതിയെന്ന്​ ഹരജിയിൽ പറയുന്നു. അതേസമയം, രാഷ്ട്രീയപ്പാർട്ടിയുമായി ബന്ധപ്പെട്ട കാവിക്കൊടി സ്ഥാപിക്കാനാണ്​ ഹരജിക്കാരുടെ ശ്രമമെന്നും ഈ ആവശ്യം അംഗീകരിച്ചാൽ ക്ഷേത്രത്തിൽ സംഘർഷാവസ്​ഥയുണ്ടാകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.


ഹരജിക്കാരിലൊരാൾ ഒന്നിലേറെ ക്രിമിനൽ കേസിലെ പ്രതിയാണ്. ക്ഷേത്ര ഭരണസമിതി ബാനറും പതാകകളും കാണിക്ക വഞ്ചിക്ക് 100 മീറ്റർ പരിസരത്ത് പാടില്ലെന്ന് ക്ഷേത്ര ഭരണ സമിതിയുടെ തീരുമാനമുണ്ട്​. ഇത്തരം പതാകകൾ നീക്കം ചെയ്യാൻ ഹൈകോടതി ഉത്തരവുകളും നിലവിലുണ്ടെന്നും സർക്കാർ വ്യക്​തമാക്കി. തുടർന്നാണ്​ ഹരജിക്കാരുടെ ആവശ്യം അനുവദിക്കാനാവില്ലെന്നും നിയമപരമായ ആരാധന മാത്രമേ പാടുള്ളൂവെന്നും കോടതി നിർദേശിച്ചത്.

ക്ഷേത്രവും പരിസരവും വിശുദ്ധിയും പരസ്പര ബഹുമാനവും നിലനിൽക്കുന്നിടമായിരിക്കണമെന്നതാണ്​ ​ പരമപ്രധാനമെന്ന്​ കോടതി ചൂണ്ടിക്കാട്ടി. രാഷ്​​ട്രീയ താൽപര്യങ്ങളുടെ പേരിൽ ആത്​മീയാന്തരീക്ഷം തകർക്കാൻ അനുവദിക്കാനാവില്ല. ക്ഷേത്രാചാരങ്ങൾ നടത്താനുള്ള നിയമപരമായ അധികാരമുള്ളവരാണ്​ ഹരജിക്കാരെന്ന്​ സ്ഥാപിക്കാനുമായിട്ടില്ല. ഹരജിക്കാർ ആവശ്യപ്പെടുന്ന വിധം കൊടി സ്ഥാപിക്കാൻ അനുമതി നൽകുന്നത്​ ക്ഷേത്ര ഭരണസമിതി തീരുമാനത്തിനും കോടതി ഉത്തരവിനും വിരുദ്ധമാകും. ശാന്തവും വിശുദ്ധവുമായ ക്ഷേത്രാന്തരീക്ഷത്തിന്​ അനുയോജ്യമായ ആവശ്യമല്ല ഹരജിക്കാരുടേത്​. അതിനാൽ, ആവശ്യം അനുവദിക്കാനാവില്ലെന്ന്​ വ്യക്​തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TempleSaffron Flag
News Summary - Sanctity Of Temples Not To Be Diminished By Political Manoeuvring: Kerala High Court Declines Plea To Erect Saffron Flags On Temple Grounds
Next Story