വേപ്പിൻ പിണ്ണാക്കിൽ മണൽ
text_fieldsപുൽപള്ളി: ജൈവവളമായ വേപ്പിൻ പിണ്ണാക്കിൽ ചില കമ്പനികൾ വ്യാപകമായി മായം കലർത്തുന്നതായി പരാതി. ചില പ്രമുഖ കമ്പനികളുടെ പേരിലിറങ്ങുന്ന വേപ്പിൽ പിണ്ണാക്കിൽ വരെ മണൽ അടക്കമുള്ള വസ്തുക്കൾ കണ്ടെത്തി. മായം കലർന്ന വേപ്പിൻ പിണ്ണാക്കിന് ഉയർന്ന വിലയും ഈടാക്കുകയാണ്. കഴിഞ്ഞ ദിവസം പുൽപള്ളി താന്നിത്തെരുവിലെ വൈദികനായ ഫാ. മാത്യു മുണ്ടോക്കുടിയിൽ പുൽപള്ളി ടൗണിൽനിന്ന് വാങ്ങിയ വേപ്പിൻ പിണ്ണാക്കിൽ കൂടുതലും മണലാണ്.
ജൈവകർഷകനായ വൈദികൻ വേപ്പിൻ പിണ്ണാക്ക് വെള്ളത്തിൽ കലക്കി കാർഷിക വിളകൾക്ക് ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴാണ് മണലിെൻറ അംശം കണ്ടെത്തിയത്. 50 കിലോ വേപ്പിൻ പിണ്ണാക്കിൽ പകുതിയോളവും മണലായിരുന്നു.
ക്വിൻറലിന് 3,000 രൂപക്ക് മുകളിലാണ് വേപ്പിൻ പിണ്ണാക്കിെൻറ വില. ഇത്രയും വില നൽകി വാങ്ങുന്ന പിണ്ണാക്കിലാണ് വ്യാപകമായി മായം കലർത്തുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ജൈവവളങ്ങളുടെ പേരിൽ വ്യാപകമായ തട്ടിപ്പുകളാണ് പലയിടത്തും നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.