Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ...

യുവാവിനെ കഴുത്തറുത്തുകൊന്നു; മൃതദേഹവുമായി േപാകവെ ആംബുലൻസ്​ കാറിലിടിച്ച്​ രണ്ടു സ്​ത്രീകൾ മരിച്ചു

text_fields
bookmark_border
യുവാവിനെ കഴുത്തറുത്തുകൊന്നു; മൃതദേഹവുമായി േപാകവെ ആംബുലൻസ്​ കാറിലിടിച്ച്​ രണ്ടു സ്​ത്രീകൾ മരിച്ചു
cancel

കുമ്പള/മഞ്ചേശ്വരം: കൊലപാതകം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ യുവാവിനെ കഴുത്തറുത്തുകൊന്ന്​ തല വേർ​െപടുത്തി. സുഹൃത്തിന്​ കുത്തേറ്റു. മൃതദേഹം ആശുപത്രിയിലേക്ക്​ കൊണ്ടു​േപാകവെ ബന്തിയോട് മള്ളങ്കൈ ദേശീയപാതയിൽ ആംബുലൻസ്​ കാറിലിടിച്ച്​ രണ്ടു സ്​ത്രീകൾ മരിച്ചു. മൊഗ്രാൽ പേരാലിലെ പൊ​േട്ടാടി മൂല ഹൗസിൽ എം.എ. മുഹമ്മദ്​ ഹാജിയുടെ മകൻ അബ്​ദുസ്സലാമാണ്​ (22) കൊല്ലപ്പെട്ടത്​. കുമ്പള നായ്​ക്കാപ്പ്​ ബദ്രിയ നഗറിൽ താമസിക്കുന്ന കർണാടക ബെള്ളാരി സ്വദേശി നൗഷാദിനാണ്​ (28) കുത്തേറ്റത്​. ഇയാളെ ഗുരുതരനിലയിൽ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രികരായ മള്ളങ്കൈ സ്വദേശി അന്തുഞ്ഞി ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകൾ പരേതയായ കുബ്റ-യുടെയും മുഹമ്മദ് കുഞ്ഞിയുടെയും മകൾ മംഗളൂരു യേനപ്പോയ സ്‌കൂൾ പി.യു.സി വിദ്യാർഥിനി മറിയം മുഫീദ (17) എന്നിവരാണ് മരിച്ചത്. 

ഞായറാഴ്ച വൈകീട്ട്​ അ​േഞ്ചാടെ പേരാൽ മാളിയങ്കര കോട്ട പള്ളിക്കു സമീപത്തെ ആളൊഴിഞ്ഞപറമ്പിലാണ്​ തലയറ്റ മൃതദേഹം കണ്ടത്​. അറുത്തുമാറ്റിയ തല 30 മീറ്റർ അകലെ കൊണ്ടിട്ടനിലയിലാണ്​. ഇവിടെ പൊലീസ്​ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്​. കൊല്ലപ്പെട്ട അബ്​ദുസ്സലാം, കുത്തേറ്റ നൗഷാദ്​ എന്നിവർ ഉൾപ്പെടെ നാലംഗസംഘത്തെ ശനിയാഴ്​ച രാത്രി ആയുധങ്ങളുമായി ഓട്ടോയിൽ കറങ്ങുന്നതിനിടെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഞായറാഴ്ച ഉച്ചയോടെ ഇവരെ വിട്ടയച്ചു. മണിക്കൂറുകൾക്കകമാണ്​ കൊലനടന്നത്​. മണൽക്കടത്ത്​ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ്​ കൊലക്കുപിന്നിലെന്ന്​ സംശയിക്കുന്നതായി പൊലീസ്​ പറഞ്ഞു. സംഭവസ്ഥലത്ത് രണ്ടു ബൈക്കും ഓട്ടോയും മറിഞ്ഞനിലയിൽ കണ്ടെത്തി. 

2014- മാർച്ചിൽ പേരാലിലെ മുഹമ്മദി​​െൻറ മകൻ ശഫീക്കിനെ കൊലപ്പെടുത്തി പൂഴിയിൽ കുഴിച്ചുമൂടിയ കേസ്​, പേരാലിലെ സിദ്ദീഖി​​െൻറ വീടാക്രമിച്ചത്​ എന്നിവയുൾപ്പെ​െട നിരവധി കേസുകളിൽ പ്രതിയാണ്​ കൊല്ലപ്പെട്ട അബ്​ദുസ്സലാം. മാതാവ്​: റുഖിയ. സഹോദരങ്ങൾ: ബദറുദ്ദീൻ, റാഹില, റമീസ, മൻസൂറ. 

സുലൈഖ ഉൾപ്പെടെ നാലു സ്​ത്രീകളും ഒരു കുട്ടിയുമാണ്​ കാറിലുണ്ടായിരുന്നത്​. ഉപ്പള ഭാഗത്തുനിന്ന്​ വരുകയായിരുന്ന കാർ സുലൈഖയുടെ വീട്ടിലേക്ക് പോകാനായി ദേശീയപാതയിൽനിന്ന്​ വലതുവശത്തേക്ക് തിരിക്കുന്നതിനിടെ ആംബുലൻസുമായി ഇടിക്കുകയായിരുന്നു. സുലൈഖയുടെ മക്കൾ: ഹൈദർ, അഷ്‌റഫ്, ഹംസ, കുബ്റ, ബുഷ്‌റ. അപകടത്തെ തുടർന്ന് ആംബുലൻസ് മറിഞ്ഞെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sand mafiyakumbala
News Summary - sand mafiya kill youngman in kumbala
Next Story