ബാരാപോൾ പുഴയിലും ശുചീകരണത്തിെൻറ മറവില്‍ മണൽക്കടത്ത്
text_fieldsഇരിട്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന പുഴ ശുചീകരണത്തിനിടയിൽ വ്യാപക മണല്‍ക്കൊള്ള. ശേഖരിക്കുന്ന മണല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ അധീനതയില്‍ സൂക്ഷിക്കണമെന്ന പൊതു നിർദേശം ബാരാപോൾ പുഴയിലും കാറ്റില്‍ പറത്തി.
ശുചീകരണത്തില്‍ നിന്നും പൊതുമേഖലാ സ്ഥാപനമായ ക്ലേയിസ് ആന്‍ഡ് സെറാമിക്സിനെ ഒഴിവാക്കിയതുതന്നെ മണലിെൻറ പേരില്‍ ഉയര്‍ന്ന വിവാദത്തെ തുടര്‍ന്നായിരുന്നു. പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് ജില്ല ഭരണകൂടം പുഴയോര മേഖലയിലെ പഞ്ചായത്തുകളെ ഇതിനായി ചുമതലപ്പെടുത്തിയത്.
പുഴയിലെ കല്ലും മണ്ണും നില്ക്കുന്നതിനിടയില് ലഭിക്കുന്ന മണല്‍ ശേഖരിക്കാനായിരുന്നു ജില്ല ഭരണകൂടത്തിെൻറ ഉത്തരവെങ്കിലും രണ്ടു ദിവസമായി നടന്നത് മണലെടുപ്പ് തന്നെയായിരുന്നു. നിരവധി ടിപ്പറുകളും മണ്ണ് മാന്തി യന്ത്രങ്ങളുമായി നടത്തിയ പ്രവര്‍ത്തനത്തിലും അധികൃതരുടെ കണ്ണുവെട്ടിക്കാന്‍ ചിലയിടങ്ങളില്‍ അൽപസ്വൽപം ശുചീകരിച്ചതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല.
സെക്രട്ടറിയുടെ അധീനതയില്‍ മണല്‍ സൂക്ഷിക്കുന്നുണ്ട് എന്ന ധാരണ വരുത്തുവാന്‍ കുറച്ച് മണല്‍ അവിടങ്ങളില്‍ സൂക്ഷിച്ചാണ് ബാക്കിയുള്ളവ വില്പന നടത്തിയത്. ആനപ്പന്തിക്കവലക്ക് സമീപം നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുന്ന അഞ്ച് ലോഡിലധികം മണല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ തട്ടിപ്പിെൻറ ചെറിയൊരു ഭാഗം മാത്രമാണ്.
ഒറ്റനോട്ടത്തില്‍ മണല്‍ അല്ലെന്ന് വരുത്തി തീര്‍ക്കുന്നതിനായി മണലിനു മുകളില്‍ കരിങ്കല്‍പൊടി വിതറി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പ്രദേശങ്ങളിലാണ് മണല്‍ എത്തിയിരിക്കുന്നത്.
പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് പുഴ ശുചീകരണം നടക്കുന്നതെങ്കിലും പ്രാദേശിക മണല്‍വാരല്‍ സംഘങ്ങളാണ് രണ്ടു ദിവസമായി പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത്. മണലിെൻറയും മറ്റ് അവശിഷ്ടങ്ങളുടേയും വ്യക്തമായ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍, മേഖലയിലെ പല നിര്‍മാണ പ്രവൃത്തികള്‍ക്കും മണല്‍ എത്തിയിട്ടുണ്ടെന്നാണ് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നത്.
ബാവലി, ബാരാപോള്‍ പുഴയുടെ പരിധിയില്‍ വരുന്ന അയ്യന്‍കുന്ന്്, പായം, മുഴക്കുന്ന് പഞ്ചായത്തു പരിധിയിലെ പുഴയിലെ പുഴകളിലാണ് ശുചീകരണം നടക്കുന്നത്. മണല്‍ വിൽപനയുടെ പേരില്‍ പരസ്പരം ആരോപണങ്ങളുമായി പഞ്ചായത്തുകളും രംഗത്തുവന്നു.
വ്യാഴാഴ്ച പായം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടന്നില്ല. പുഴയിലേക്ക് ഇറങ്ങുന്ന റോഡുകള്‍ പഞ്ചായത്ത് സെക്രട്ടറി ചങ്ങലയിട്ട് പൂട്ടിയിട്ടിരിക്കുകയാണ്. ശേഖരിച്ചമണല് മറ്റ് പ്രദേശങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി എന്ന സൂചനയെ തുടര്‍ന്നാണ് സെക്രട്ടറി ഇടപെട്ട് കടവ് പൂട്ടിയത് എന്നാണ് സംശയം.
എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ശേഖരിച്ച മണല്‍ ക്രമപ്പെടുത്തുന്നതിനുവേണ്ടി ഒരു ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെച്ചുവെന്നാണ് പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്‍. അശോകന് പറഞ്ഞത്. അയ്യങ്കുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ്, ചരല് മുടിയരഞ്ഞി എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച മണല്‍ പഞ്ചായത്തിെൻറ അധീനതയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ െസബാസ്റ്റ്യന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.