പ്രളയത്തെ തോൽപിക്കാൻ കരിമണൽ ഖനനം! രമേശ് ചെന്നിത്തലയെ അമ്പരപ്പിച്ച പി. രാജീവിെൻറ സിദ്ധാന്തം
text_fieldsതോട്ടപ്പള്ളിയിലെ കരിമണൽ ഖനനം, പ്രളയഭീഷണി ഒഴിവാക്കാനത്രെ! വ്യവസായ മന്ത്രി പി. രാജീവിെൻറ ഇൗ സിദ്ധാന്തം രമേശ് ചെന്നിത്തലയെ ആദ്യം അമ്പരപ്പിച്ചു. പിെന്ന ബിൽ ചർച്ചയിൽ പെങ്കടുത്ത പ്രതിപക്ഷത്തെ ഒാരോ അംഗത്തെയും അത് പ്രകോപിപ്പിച്ചു. കെ.കെ. രമയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി നൽകിയ മറുപടിയാണ് രമേശ് ചെന്നിത്തല ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ബിൽ ചർച്ചക്കിടയിൽ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പ്രളയദുരന്തം തടയാൻ കരിമണൽ ഖനനമാണോ പോംവഴി? രമേശിെൻറ ചോദ്യത്തിന് മറുപടി, എച്ച്. സലാമിേൻറതായി -'തോട്ടപ്പള്ളി സ്പിൽവേയിലേക്ക് ജലമൊഴുകാൻ സമാന്തരപാതയുണ്ടാക്കാനാണ്, മണൽ മാറ്റിയത്. അതുകൊണ്ടാണ്, 2018ലെ പോലെ പ്രളയം ഉണ്ടാകാതിരുന്നത്'!
2018 ലെ പ്രളയകാരണം ആരോരുമറിയാതെ ഡാമുകൾ ഒന്നിച്ചു തുറന്നുവിട്ടതാണെന്ന പി.സി. വിഷ്ണുനാഥിെൻറ ആക്രമണം, ഭരണപക്ഷാംഗങ്ങളെ അലോസരപ്പെടുത്തി. 'ജനപ്രതിനിധികൾ പോലും അറിയാതെ അർധരാത്രിയിൽ ഒമ്പതുലക്ഷം ലിറ്റർ ജലം ഒന്നിച്ച് തുറന്നുവിട്ട് ജനങ്ങളെ കൊന്നതാണെന്ന് റിപ്പോർട്ടുകളുണ്ടെന്നും വിഷ്ണുനാഥ് തുടർന്നപ്പോൾ 'വെള്ളം തുറന്നുവിട്ട് ജനങ്ങളെ കൊന്നു' എന്ന പരാമർശം രേഖയിൽ നിന്നുമാറ്റണമെന്നായി കെ. ബാബു (െനന്മാറ).
വിഷ്ണുനാഥിനു പിന്തുണ നൽകിയത്, തിരുവഞ്ചൂർ രാധാകൃഷണനാണ്. ഇൗവർഷം പ്രളയമുണ്ടാകാതിരിക്കാൻ മുന്നൊരുക്കം നടത്തിയിരുന്നു, എന്ന് രണ്ടു മന്ത്രിമാർ പറഞ്ഞത്, 2018ൽ ഒരു മുന്നൊരുക്കവുമില്ലായിരുന്നു എന്നതിെൻറ തെളിവായി തിരുവഞ്ചൂർ കണ്ടു. 2018 ൽ വയനാട്ടിലും ഡാം തുറന്ന് പ്രളയമുണ്ടാക്കിയത് കലക്ടർ പോലുമറിയാതെയായിരുന്നെന്നടക്കം വിഷ്ണുനാഥിെൻറ പ്രസംഗം നീണ്ടപ്പോൾ, അധ്യക്ഷവേദിയിലിരുന്ന കെ. രാജഗോപാൽ, സമയം തീർന്നേതാർമിപ്പിച്ച്, മണിമുഴക്കി. സഭയിലെ ഇൗ മണി, 1934 ജൂലൈ 30ന് അന്നത്തെ ശ്രീമൂലം പ്രജാസഭയുടെ സഭാധ്യക്ഷനായ ദിവാൻ ഹബീബുല്ല സ്ഥാപിച്ചത്, ജനപ്രതിനിധികളുടെ അവകാശത്തിനെതിരായ ആദ്യനീക്കമായിരുന്നെന്നായി വിഷ്ണുനാഥ്.
സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ, കയർ തൊഴിലാളി ക്ഷേമനിധി ബിൽ എന്നിവയുടെ ഭേദഗതികളും ഇന്നലെ ചർച്ചക്കെടുത്തു. കയർ തൊഴിലാളികളെപ്പറ്റി സംസാരിക്കുേമ്പാൾ ഭരണപക്ഷാംഗങ്ങൾക്ക് നുറുനാവാണ്. വിപ്ലവ കവിത ഓർത്തുചൊല്ലി മാണിഗ്രൂപ്പിെൻറ പ്രമോദ് നാരായണൻ ഇന്നലെ കമ്യൂണിസ്റ്റ് അംഗങ്ങളെക്കാൾ ആവേശമാണ് കാട്ടിയത്.
ഭേദഗതി ബിൽ, തൊഴിലാളി വിരുദ്ധമാണെന്നായി, കെ. ബാബു (തൃപ്പൂണിത്തുറ). ക്ഷേമനിധിയിൽ തൊഴിലാളികളുെട അംശാദായം നാലിരട്ടി വർധിപ്പിക്കുന്നതിനുള്ള ബില്ലാണിത്. സർക്കാറിെൻറ അംശാദായമാകെട്ട, തൊഴിലാളി അടയ്ക്കുന്നതിെൻറ ഇരട്ടിയായിരുന്നത്, പകുതിയായി ചുരുക്കുന്നു. രണ്ടിടത്തും നഷ്ടം തൊഴിലാളിക്ക്.
തമിഴ്നാട്ടിൽനിന്ന് ചകിരി ഇറക്കുമതി ചെയ്ത് വ്യവസായത്തെ തകർത്തത്, ഇടതുപക്ഷ സർക്കാറുകളാണെന്ന് എ.പി. അനിൽകുമാർ ഓർമിപ്പിച്ചു. കേരളത്തിൽ ഒാരോ തെങ്ങിനും 65 തേങ്ങവീതം കിട്ടുേമ്പാൾ ശാസ്ത്രീയമായി കൃഷിചെയ്യുന്ന തമിഴ്നാട്ടിൽ അത് 200 വീതമാണെന്ന് കൃഷിക്കാരൻ കൂടിയായ മന്ത്രി കെ. കൃഷ്ണൻകുട്ടി.
കയറുൽപന്നങ്ങൾ കേരളത്തിൽ നിന്ന് വാങ്ങിയിരുന്ന തമിഴ്നാട്, അമേരിക്കൻ വ്യവസായമേളയിൽ നിരവധി കയർ ഉൽപന്നങ്ങളുമായി വന്നതും കയറ്റുമതി കേരളത്തെക്കാൾ പല മടങ്ങാക്കിയതും ബാബു ചുണ്ടിക്കാട്ടിയപ്പോൾ, കേരളത്തിലെ ട്രേഡ് യൂനിയനുകളും സമരാധിക്യവുമാണ് എല്ലാ തിരിച്ചടിക്കും കാരണമെന്ന് മഞ്ഞളാംകുഴി അലി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.