Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 11:56 PM IST Updated On
date_range 26 Feb 2022 11:56 PM ISTചന്ദനമര കള്ളക്കടത്ത്; മലയാളി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
text_fieldsbookmark_border
കോയമ്പത്തൂർ: കേരളത്തിലേക്ക് കാറിൽ ചന്ദനമരം കടത്തിയ കേസിൽ മലയാളി ഉൾപ്പെടെ അഞ്ചംഗ സംഘം അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് തെങ്കര എം. മുഹമ്മദ് ബഷീർ (47), പൊള്ളാച്ചി അർധനാരിപാളയം എൻ. വെങ്കടേഷ് (40), തിരുവണ്ണാമല സ്വദേശികളായ ടി. മണികണ്ഠൻ (23), ടി. ചക്രവർത്തി (26), ടി. അൻപഴകൻ (21) എന്നിവരാണ് പിടിയിലായത്.
പൊള്ളാച്ചി ആനമല ഉളന്തി വനമേഖലയിലെ ചന്ദനമരങ്ങൾ മുറിച്ച് കൊണ്ടുപോകവേയാണ് തമിഴ്നാട് വനം അധികൃതർ പിടികൂടിയത്. മൊത്തം 73 കിലോ ചന്ദനമരം കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story