സന്ദീപ് കൊല്ലപ്പെട്ടത് ഇന്ന് പിറന്നാൾ ആഘോഷിക്കാനിരിക്കെ; യാത്രയായത് ഭാര്യയുടെ സമ്മാനവുമായി
text_fieldsപത്തനംതിട്ട: സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപ് കൊല്ലെപ്പട്ടത് ശനിയാഴ്ച പിറന്നാൾ ആഘോഷിക്കാനിരിക്കെ. തെൻറ പ്രിയപ്പെട്ടവന് പിറന്നാൾ സമ്മാനമായി നൽകാൻ വാങ്ങിയ ചുവന്ന ഷർട്ട് മൃതദേഹത്തിൽ വെച്ച് ഭാര്യ സുനിത വിതുമ്പുന്നത് കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിയിച്ചു. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് മൂന്നുമാസമായ കുഞ്ഞുമായി ചങ്ങനാശ്ശേരി തൃക്കൊടിത്താനത്തെ സ്വന്തം വീട്ടിലായിരുന്നു സുനിത.
അതേസമയം, കണ്ണീർ കിനിയുന്ന നൊമ്പരക്കാഴ്ചയാവുകയാണ് സന്ദീപിെൻറ കുടുംബ ഫോട്ടോ. സന്ദീപും ഭാര്യയും തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളുമായി നിൽക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ഏറെ പങ്കുവെക്കപ്പെടുന്നുണ്ട്. മൂന്നര വയസ്സുള്ള മകൻ നിഹാലിനെ സന്ദീപും മൂന്നുമാസം പ്രായമുള്ള മകൾ ഇസയെ ഭാര്യ സുനിതയും എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രം, ഈ പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കിയവർ എന്തുനേടി എന്ന ചോദ്യത്തോടെയാണ് പ്രചരിക്കപ്പെടുന്നത്.
2017ലായിരുന്നു സന്ദീപിെൻറ വിവാഹം. പെരിങ്ങരയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സന്ദീപിേൻറത്. 27 വർഷത്തിനുശേഷം പെരിങ്ങര പഞ്ചായത്തിൽ ഇടതിന് ഭരണംപിടിക്കാൻ അവസരമൊരുക്കിയതിൽ നിർണായക പങ്കുവഹിച്ചു. യുവജന നേതാവ് എന്ന നിലയിൽ നാട്ടുകാർക്കിടയിൽ സന്ദീപിന് വലിയ സ്വീകാര്യതയുണ്ടായിരുന്നു.
നാടിന്‍റെ യാത്രാമൊഴി
സന്ദീപ് കുമാറിന് നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചെറുപ്പത്തിൽത്തന്നെ തെരഞ്ഞെടുപ്പിൽ ജയിച്ച സന്ദീപ് ജനഹൃദയങ്ങളിൽ ഇടംനേടിയിരുന്നു. വിലാപയാത്രയിൽ ആയിരങ്ങൾ അണിചേർന്നു.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം താലൂക്ക് ആശുപത്രിയിൽനിന്ന് വിലാപയാത്രയായി സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി ഓഫിസിലെത്തിച്ച ഭൗതിക ശരീരത്തിൽ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് പെരിങ്ങര പഞ്ചായത്ത് ഓഫിസ്, പെരിങ്ങരയിലെ സി.പി.എം പാർട്ടി ഓഫിസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് ചാത്തങ്കരി ഗ്രാമത്തിലെ സന്ദീപിെൻറ വീട്ടിലെത്തിച്ചു. പിതാവ് ബാലനും മാതാവ് ഓമനയും ഭാര്യ സുനിതയും പിഞ്ചുമക്കളുമെല്ലാം അന്തിമോപചാരം അർപ്പിക്കുന്നത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു.
മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, വി.എൻ.വാസവൻ, വീണാ ജോർജ്, കെ.രാധാകൃഷ്‌ണൻ, എം.വി. ഗോവിന്ദൻ, എം.എൽ.എമാരായ മാത്യു ടി.തോമസ്, ജെനീഷ് കുമാർ, പ്രമോദ് നാരായണൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് എ.എ.റഹിം, സി.പി.എം നേതാക്കളായ എ.വിജയരാഘവൻ, കെ.ജെ.തോമസ്, പി.ഉദയഭാനു, ജില്ല സെക്രട്ടേറിയറ്റംഗം അഡ്വ.ആർ.സനൽകുമാർ, ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആൻറണി, സി.പി.ഐ ജില്ല സെക്രട്ടറി എ.പി.ജയൻ, ജില്ല സെക്രട്ടേറിയറ്റംഗം അഡ്വ.കെ.ജി. രതീഷ്‌കുമാർ, ജനതാദൾ ജില്ല പ്രസിഡൻറ് അലക്സ് കണ്ണമല, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് എൻ.എം.രാജു, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, മുൻ എം.പി സി.എസ്. സുജാത, മുൻ എം.എൽ.എ കെ.പത്മകുമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.
ആറുപേർ പിടിയിൽ
സന്ദീപിെൻറ കൊലപാതകത്തിൽ ഇതുവരെ പിടിയിലായത് ആറുപേർ. ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു രഘു, കണ്ണൂർ മരുതുംപാടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ, ചങ്ങനാശ്ശേരി പായിപ്പാട് കൊച്ചുപറമ്പ് വീട്ടിൽ പ്രമോദ് പ്രസന്നൻ, വേങ്ങൽ പടിഞ്ഞാറത്തുണ്ടിയിൽ പി.എ. നന്ദുകുമാർ, ബംഗളൂരു സ്വദേശി അഭി എന്നിവരാണ് പിടിയിലായത്. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച കരുവാറ്റ സ്വദേശിയും പിടിയിലായിട്ടുണ്ട്.
ജിഷ്ണു രഘു യുവമോർച്ച, ആർ.എസ്.എസ് പ്രവർത്തകനാണ്. മുഹമ്മദ് ഫൈസലിനെ സമീപ പ്രദേശത്തുനിന്നും ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരെ ആലപ്പുഴയിലെ കരുവാറ്റയിൽനിന്നും അഞ്ചാം പ്രതി അഭിയെ അപ്പർ കുട്ടനാട്ടിലെ എടത്വയിൽനിന്നുമാണ് പിടികൂടിയത്.
പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും ജയിലിൽ പരിചയപ്പെട്ട പ്രതികൾ ഒത്തുകൂടി കൊല നടത്തുകയായിരുെന്നന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നിൽ ആർ.എസ്.എസ് ആണെന്നും സി.പി.എം നേതാക്കൾ ആവർത്തിക്കുന്നു.
ജിഷ്ണുവിന് സന്ദീപുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. കുറെ നാളുകൾക്ക് മുമ്പ് പ്രതികൾ വിവിധ കേസുകളിൽപെട്ട് ജയിലിലായിരുന്നു. ഇവിടെ െവച്ചുള്ള പരിചയത്തിെൻറ അടിസ്ഥാനത്തിലാണ് ഒത്തുകൂടിയത്. ജിഷ്ണുവിെൻറ ആവശ്യം അനുസരിച്ച് മറ്റ് പ്രതികളും സഹായിക്കാൻ എത്തുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ തിരുവല്ലയിലെ കുറ്റൂരിൽ വാടകക്ക് മുറിയെടുത്ത് താമസിച്ച് ആസൂത്രണം നടത്തിയാണ് സന്ദീപിനെ വകവരുത്താൻ പദ്ധതി തയാറാക്കിയത്. എല്ലാദിവസവും സന്ദീപ് എത്താറുള്ള സ്ഥലങ്ങൾ പ്രതികൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ട് പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിെനാടുവിലാണ് പ്രതികൾ പടിയിലായത്.
സന്ദീപ് നേരേത്ത അംഗമായിരുന്ന പെരിങ്ങര ഗ്രാമപഞ്ചായത്ത് ഹാൾ, സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി ഓഫിസ്, പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് െവച്ചു. ൈവകീട്ട് അേഞ്ചാടുകൂടി ചാത്തങ്കരിയിലെ വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടന്നു. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ അടക്കം നിരവധി സി.പി.എം നേതാക്കൾ അന്ത്യോപചാരം അർപ്പിക്കാൻ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.