സന്ദീപ് വധം: ആസൂത്രണം നടത്തിയത് ലോഡ്ജിൽ, പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
text_fieldsപത്തനംതിട്ട: സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിെൻറ െകാലപാതകത്തിലേക്ക് നയിക്കാനുണ്ടായ കാരണം എന്തെന്നതിൽ അവ്യക്തത തുടരുന്നു. അതേസമയം കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമായിട്ടുണ്ട്. തിരുവല്ലക്കടുത്ത്് കുറ്റപ്പുഴയിലെ ലോഡ്ജിൽ രണ്ട് ദിവസം തങ്ങിയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്.
ജിഷ്ണുവിന് സന്ദീപിനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമായതെന്നാണ് കരുതുന്നത്. 'ജവാൻ' മദ്യം ഉണ്ടാക്കുന്ന പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജിഷ്ണുവിെൻറ അമ്മക്ക് ജോലി.
സംഘ്പരിവാർ സംഘടനകളുടെ പ്രവർത്തകനായ ജിഷ്ണുവിെൻറ അമ്മയുടെ ജോലി കളയിക്കാൻ സന്ദീപ് ശ്രമിച്ചിരുന്നുവെന്നാണ് പറയുന്നത്. ഇതിെൻറ ൈവരാഗ്യമാണോ കൊലക്ക് പിന്നിലെന്നാണ് പരിശോധിക്കുന്നത്. എന്നാൽ, ഇങ്ങനെ ഒരു തർക്കമുള്ളതായി അറിയില്ലെന്നാണ് തിരുവല്ലയിലെ സി.പി.എം നേതാക്കൾ പറയുന്നത്.
ജിഷ്ണു നേരത്തേ മുതൽ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. മേഖലയിലുണ്ടാകുന്ന പല കേസുകളിലും ജിഷ്ണുവിനെ പ്രതിയാക്കാൻ സന്ദീപ് ശ്രമിച്ചിരുന്നതായി ചിലർ പറയുന്നു. പ്രതികളെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യും.
സി.പി.എം പ്രവർത്തകർ ഒത്തുചേരാറുള്ളത് ചാത്തങ്കരിയിലെ പെട്ടിക്കടയിലാണ്. രണ്ട് ബൈക്കുകളിലായാണ് പ്രതികൾ സ്ഥലത്ത് എത്തിയതെന്ന് പെട്ടിക്കട വ്യാപാരി പറഞ്ഞു. സംഘം വെറുതെ അസഭ്യം പറഞ്ഞുകൊണ്ടിരുന്നു.
എന്നിട്ട് തെൻറ കടയിലെ ഒന്ന് രണ്ട് മിഠായി ഭരണികൾ തല്ലിപ്പൊട്ടിച്ചു. സന്ദീപിനും രാജേഷിനുമൊക്കെ നീ ഇവിടെ ഇരിക്കാൻ ഇടംനൽകുമല്ലേടാ എന്നും ചോദിച്ചു. എല്ലാവരുടെ ൈകയിലും ആയുധങ്ങളുണ്ടായിരുന്നു. വടിവാൾ അടക്കം ഷർട്ടിന് ഇടയിലൂടെ കാണാമായിരുന്നു. പിച്ചാത്തിക്കാണ് ഭരണികൾ തല്ലിപ്പൊട്ടിച്ചത്. കടമുക്കിൽ ഈസമയം നിരവധിപേർ നിൽപുണ്ടായിരുന്നു. എല്ലാവരും ഭയന്നുപോയി. ഇവർ സന്ദീപിനെ തിരക്കിയാണ് കടയിലെത്തിയതെന്ന് സംഭവശേഷമാണ് മനസ്സിലായതെന്നും വ്യാപാരി പറഞ്ഞു.
പൊലീസ് വാദം തള്ളി സി.പി.എം
സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ കുത്തിക്കൊന്ന സംഭവത്തില്‍ പൊലീസ് വാദം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നടന്നത് ക്രൂരമായ കൊലപാതകമാണ്. ജനകീയ നേതാവായിരുന്ന സന്ദീപിനെ അരുംകൊല ചെയ്തത് ആസൂത്രിതമായാണ്. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ്-ബി.ജെ.പി സംഘമാണ്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന പൊലീസ് വാദം അദ്ദേഹം തള്ളി.
അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് പൊലീസ് അത്തരമൊരു നിരീക്ഷണം എങ്ങനെ നടത്തിയെന്നത് പരിശോധിക്കേണ്ടതാണ്. 2016ന് ശേഷം 20 സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടു. 15 േപരെയും കൊലപ്പെടുത്തിയത് ആർ.എസ്.എസ്-ബി.ജെ.പിക്കാരാണ്. 588 സി.പി.എം പ്രവർത്തകരാണ് വിവിധ രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെട്ടത്. ഇതിൽ 215 പേരെ കൊലപ്പെടുത്തിയതും ബി.ജെ.പിക്കാരാണ്. അവർ ഏത് കൊലപാതകമാണ് സമ്മതിച്ചിട്ടുള്ളത്. മഹാത്മ ഗാന്ധിയെ കൊന്നതുപോലും അവർ സമ്മതിച്ചിട്ടുണ്ടോ?
കൊലക്ക് ബദൽ കൊല എന്നത് സി.പി.എം സമീപനമല്ല. കൊലയാളികളെ അമർച്ച ചെയ്യാനും മാറ്റിനിർത്താനും ജനം രംഗത്തുവരണം. ദിവസങ്ങളായി ആർ.എസ്.എസും എസ്.ഡി.പി.ഐയും വിവിധ പ്രശ്നങ്ങൾ കുത്തിപ്പൊക്കാൻ ശ്രമിക്കുന്നുണ്ട്. വർഗീയ ധ്രുവീകരണത്തിനാണ് അവരുടെ ശ്രമം. ഇരുവിഭാഗങ്ങൾക്കുമെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം.
വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുകയാണ്. അതിെൻറ ഭാഗമാണ് കെ റെയിലിനെതിരായ സമരം. ആരെയും കണ്ണീർ കുടിപ്പിച്ച് പദ്ധതി നടപ്പാക്കില്ല. പ്രശ്നങ്ങൾ ചുണ്ടിക്കാണിക്കുന്നതിന് പകരം ഏത് പദ്ധതിയെയും കണ്ണടച്ച് എതിർക്കുകയാണ് പ്രതിപക്ഷം. വഖഫ് ബോർഡ് നിയമനത്തിൽ മുസ്ലിം സംഘടനകളുടെ ആശങ്ക ഒഴിവാക്കുമെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പെരിയ ഇരട്ടക്കൊലക്കേസിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ കണ്ടെത്തി ചിലരെ പ്രതിയാക്കാനാണ് സി.ബി.ഐ ശ്രമം. നിരപരാധികളെ പ്രതിയാക്കിയാൽ അവർക്കൊപ്പം പാർട്ടി നിൽക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ േപാരായ്മയുണ്ടായെങ്കിൽ സി.ബി.ഐ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.