സ്വർണക്കടത്ത് കേസ്; സന്ദീപ് നായർ ജയിൽ മോചിതനായി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തുകേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി. ഒരു വർഷത്തെ കരുതൽ തടങ്കലിനൊടുവിലാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് മോചിതനായത്. കൊഫൊപോസ നിയമ പ്രകാരമായിരുന്നു തടവിൽ. പുറത്തിറങ്ങിയ സന്ദീപ് ഇ.ഡിക്കെതിരെ കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് മാധ്യമങ്ങളോട് ആവർത്തിച്ചു.
ഇ.ഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് കേസിലെ പ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തൽ വൻ വിവാദമുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാൻ ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ നിർബന്ധം ചെലുത്തിയെന്നായിരുന്നു സന്ദീപ് നായർ കോടതിയിൽ വെളിപ്പെടുത്തിയത്.
സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചവരെ കുറിച്ച് അന്വേഷിച്ചില്ല. അന്വേഷണം വഴി തെറ്റിക്കാണ് ഇവര്‍ ശ്രമിച്ചത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല. അത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്ക് പകരം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാനാണ് നിര്‍ബന്ധിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു.
ഒന്നാം പിണറായി സർക്കാറിന്‍റെ അവസാനകാലത്ത് ഏറെവിവാദമായ സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത്, കള്ളപ്പണം കേസ്, തുടങ്ങിയ കേസുകളിൽ സന്ദീപിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്‍. ഐ.എ അറസ്റ്റ് രേഖപ്പെടത്തിയ കേസില്‍ സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.