'എനിക്ക് വിയ്യൂരിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കല്ല പോകേണ്ടത്'; അതുകൊണ്ടാണ് സി.പി.എമ്മിലേക്ക് പോകാതിരുന്നതെന്ന് സന്ദീപ് വാര്യർ
text_fieldsപാലക്കാട്: ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ സി.പി.എമ്മിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്ത്.
എന്തുകൊണ്ടാണ് ബി.ജെ.പി വിട്ടപ്പോൾ സി.പി.എമ്മിൽ പോകാതിരുന്നതെന്ന് പലരും ചോദിച്ചു. തനിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ട്രാൻസ്ഫറല്ല ആവശ്യം, ഒരു മോചനമാണ്. ആ ജീവപര്യന്തത്തിൽ നിന്ന് മോചനം നേടി ഞാൻ പുറത്തുവന്നിരിക്കുകയാണെന്നും സന്ദീപ് വാര്യർ തുറന്നടിച്ചു.
പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സന്ദീപ്. യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി കൂടെയുണ്ടാകുമെന്നും സന്ദീപ് പറഞ്ഞു.
ശ്രീ കൃഷ്ണപുരത്ത് നടന്ന പ്രചാരണ പരിപാടിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരനൊപ്പം സന്ദീപ് വേദി പങ്കിട്ടു. സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പരോക്ഷ അതൃപ്തി പ്രകടിപ്പിച്ചിരുന്ന മുരളീധരൻ സന്ദീപിനെ പൂർണമായും ഉൾക്കൊള്ളുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഇപ്പോൾ കോൺഗ്രസുകാരനാണ് മറ്റൊന്നിനും ഇപ്പോൾ പ്രസക്തിയില്ലെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ രൂക്ഷമായ വിമർശനം സി.പി.എം തുടരുകയാണ്. സന്ദീപ് ഇപ്പോഴും ആർ.എസ്.എസുകാരനാണെന്നും ഇത്തരം വർഗീയ കൂട്ട് കേരളം അംഗീകരിക്കണോയെന്നും മുതിർന്ന സി.പി.എം നേതാവ് എ.കെ ബാലൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.