Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്ദീപ് വാര്യർ:...

സന്ദീപ് വാര്യർ: ബി.ജെ.പിക്ക് കോൺഗ്രസിന്റെ ഷോക്ക് ട്രീറ്റ്മെന്റ്

text_fields
bookmark_border
Sandeep Warrier
cancel
camera_alt

സന്ദീപ് വാര്യർ

പാ​ല​ക്കാ​ട്: അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ സ​ന്ദീ​പ് വാ​ര്യ​രെ പാ​ള​യ​ത്തി​ലാ​ക്കി ബി.​ജെ.​പി​ക്ക് കോ​ൺ​ഗ്ര​സി​ന്റെ ഷോ​ക്ക് ട്രീ​റ്റ്മെ​ന്റ്. സ​ന്ദീ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ബി.​ജെ.​പി​ക്കു​ള്ളി​ൽ പു​ക​ഞ്ഞു​കൊ​ണ്ടി​രു​ന്ന പ്ര​ശ്ന​ത്തി​ന് ഓ​ർ​ക്കാ​പ്പു​റ​ത്തു​ള്ള ട്വി​സ്റ്റാ​ണ് ശ​നി​യാ​ഴ്ച​യു​ണ്ടാ​യ​ത്. ജി​ല്ല കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലെ പ​ല നേ​താ​ക്ക​ൾ​ക്കും അ​റി​യാ​തി​രു​ന്ന ‘സ​സ്​​പെ​ൻ​സ്’ പു​റ​ത്തു​വി​ട്ട​താ​ക​ട്ടെ, ജി​ല്ല​യി​ൽ മു​ഖ്യ​മ​ന്ത്രി പ​​ങ്കെ​ടു​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​ന്റെ അ​തേ സ​മ​യ​ത്ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വേ​ദി​യി​ൽ​നി​ന്നൊ​ഴി​ഞ്ഞ് ചാ​ന​ൽ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ പ്ര​വ​ഹി​ച്ച സ​ന്ദീ​പി​ന്റെ പ്ര​വേ​ശ​ന​ച്ച​ട​ങ്ങ് കോ​ൺ​ഗ്ര​സ് ഗം​ഭീ​ര​മാ​ക്കി. പാ​ല​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തോ​ടെ പി. ​സ​രി​ൻ ​സി.​പി.​എ​മ്മി​ലേ​ക്കും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി മു​തി​ർ​ന്ന നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്റെ മ​ക​ളു​മാ​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി.​ജെ.​പി​യി​ലേ​ക്കും ക​ളം​മാ​റി​യ​തി​ന്റെ ക്ഷീ​ണം​തീ​ർ​ക്ക​ൽ​കൂ​ടി​യാ​ണി​ത് കോ​ൺ​ഗ്ര​സി​ന്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന്റെ തീ​മു​ന​യാ​കു​മെ​ന്ന​തി​ന്റെ സൂ​ച​ന ന​ൽ​കി ക​രു​വ​ന്നൂ​രും കൊ​ട​ക​ര​യും ത​മ്മി​ല്‍ വെ​ച്ചു​മാ​റു​ന്ന​തി​നെ എ​തി​ര്‍ത്ത​തും ധ​ര്‍മ​രാ​ജ​ന്റെ കാ​ള്‍ ലി​സ്റ്റി​ല്‍ പേ​രി​ല്ലാ​തെ പോ​യ​തു​മാ​ണ് താ​ന്‍ ചെ​യ്ത കു​റ്റ​മെ​ന്ന് സ​ന്ദീ​പ് വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. സ​ന്ദീ​പ് ന​ല്ല​ന​ട​പ്പ് ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തു​മെ​ന്ന് ക​രു​തി​യി​രു​ന്ന ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്റെ അ​മ്പ​ര​പ്പ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലും പ്ര​ക​ട​മാ​യി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ രാ​ഹു​ലി​നു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ സ​ന്ദീ​പി​ന്റെ ആ​രോ​പ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കേ​ണ്ടി​വ​രു​ക എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​റാ​യി​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ അ​ന്തി​മ ലാ​പ്പി​ൽ ബി.​ജെ.​പി​യെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കും ഈ ​സം​ഭ​വ​പ​ര​മ്പ​ര​ക​ളെ​ന്ന് വ്യ​ക്തം.

ഒ​രു മാ​സം മു​മ്പേ ന​ട​ന്ന എ​ൻ.​ഡി.​എ ക​ൺ​വെ​ൻ​ഷ​നി​ൽ ഇ​രി​പ്പി​ടം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പി​ണ​ങ്ങി​പ്പോ​യ സ​ന്ദീ​പി​ന്റെ തു​ട​ർ​ദി​വ​സ​ങ്ങ​ൾ തു​റ​ന്നു​പ​റ​ച്ചി​ലു​ക​ളു​ടേ​താ​യി​രു​ന്നു. കാ​ല​ങ്ങ​ളാ​യി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന അ​വ​ഗ​ണ​ന​യു​ടെ ​ക​ഥ​ക​ളാ​യി​രു​ന്നു മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ സ​ന്ദീ​പ് കെ​ട്ട​ഴി​ച്ച​ത്. പാ​ല​ക്കാ​ട്ടെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സി. ​കൃ​ഷ്ണ​കു​മാ​ർ ത​ന്നെ ബോ​ധ​പൂ​ർ​വം ത​ക​ർ​ക്കാ​ൻ ​ശ്ര​മി​ച്ചു​വെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം. ത​ന്റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി വി​ല​ക​ൽ​പി​ക്കു​ന്നി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​ത്തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പു​റ​ത്തേ​ക്കു​ള്ള വ​ഴി​ക​ൾ സ​ന്ദീ​പ് തേ​ടി​യ​ത്. സ​ന്ദീ​പു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ർ.​എ​സ്.​എ​സ് നേ​തൃ​ത്വം ഇ​ട​പെ​ട്ടെ​ങ്കി​ലും പി​ണ​ക്കം മാ​റി​യി​ല്ല. സ​ന്ദീ​പി​​ന്റെ പ്ര​തി​ക​ര​ണ​ങ്ങ​ൾ വ​ക​വെ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു ദേ​ശീ​യ-​സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്റെ നി​ല​പാ​ട്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ​റ​ഞ്ഞു​തീ​ർ​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലാ​യി​രു​ന്നു അ​വ​ർ. ഇ​തോ​ടെ കൃ​ഷ്ണ​കു​മാ​റി​നെ സം​ര​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സു​രേ​ന്ദ്ര​നെ​തി​രെ​യും ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും സ​ന്ദീ​പ് രം​ഗ​ത്തെ​ത്തി.

ഇ​തി​നി​ടെ സ​ന്ദീ​പ് വ​ന്നാ​ൽ സ്വീ​ക​രി​ക്കു​മെ​ന്ന സി.​പി.​എം നേ​താ​വ് എ.​കെ. ബാ​ല​ന്റെ പ്ര​സ്താ​വ​ന ച​ർ​ച്ച​യാ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ, സി.​പി.​എ​മ്മു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് സ​ന്ദീ​പ് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സി.​പി.​ഐ​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​താ​യി അ​ഭ്യൂ​ഹ​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, വ​ള​രെ ര​ഹ​സ്യ​മാ​യാ​യി​രു​ന്നു കോ​ൺ​​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള ച​ർ​ച്ച​യും തു​ട​ർ​സം​ഭ​വ​ങ്ങ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandeep Varierbjp
News Summary - Sandeep Warrier
Next Story