സന്ദീപ് വാര്യരുടെ പ്രതികരണം ബി.ജെ.പി നിലപാടായി കാണേണ്ട -എം.ടി രമേശ്
text_fieldsതിരുവനന്തപുരം: യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ തള്ളി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ചലച്ചിത്ര പ്രവർത്തകർക്കെതിരെ സന്ദീപ് വാര്യർ നടത്തിയ അഭിപ്രായ പ്രകടനം വ്യക്തിപരമാണ്. കേന്ദ്രത്തെ വിമർശിക്കുന്നവരോട് പക പോക്കുന്ന സമീപനം ബി.ജെ.പിക്ക് ഇല്ല. സന്ദീപ് വാര്യരുെട അഭിപ്രായം പാർട്ടി നിലപാടായി കാണേണ്ടതില്ലെന്നും എം.ടി രമേശ് പറഞ്ഞു.
പൗരത്വ ഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന പീപ്പിൾസ് ലോങ് മാർച്ചിൽ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിക്കൊണ്ട് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കൈയോടെ പിടികൂടുമ്പോൾ കണ്ണീരൊഴുക്കരുതെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി.
തുടർന്ന്, സന്ദീപ് വാര്യർക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കൽ രംഗത്തു വന്നിരുന്നു. മണ്ടൻമാരെ പ്രശസ്തരാക്കുന്നത് നിര്‍ത്താം എന്നായിരുന്നു റിമ ഫേസ്ബുക്കിൽ കുറിച്ചത്. ആര്‍ട്ടിസ്റ്റ് പവി ശങ്കര്‍ വരച്ച നടി ഫിലോമിനയുടെ ‘ആരെടാ നാറി നീ’ എന്ന പ്രശസ്തമായ ഡയലോഗ് ചേർത്തുള്ള അവരുടെ ചിത്രം സഹിതമായിരുന്നു റിമയുടെ പോസ്റ്റ്.
എന്നാൽ ഇതിനെതിെര റിമ കല്ലങ്കലിനെ പേരെടുത്തു പറഞ്ഞ് പരിഹസിച്ചുകൊണ്ട് സന്ദീപ് വാര്യർ വീണ്ടും പോസ്റ്റുകളിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.