Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​ കേരളത്തിലെ...

പാലക്കാട്​ കേരളത്തിലെ ഗുജറാത്താണെന്ന്​ സന്ദീപ്​ വാര്യർ

text_fields
bookmark_border
പാലക്കാട്​ കേരളത്തിലെ ഗുജറാത്താണെന്ന്​ സന്ദീപ്​ വാര്യർ
cancel

പാലക്കാട്​​: പാലക്കാട്​ നഗരം കേരളത്തിലെ ഗുജറാത്താണെന്ന്​ ബി.ജെ.പി സംസ്ഥാന വക്​താവ്​ സന്ദീപ്​ വാര്യർ. നഗരസഭ ബി.ജെ.പി ജയിച്ചതിന്​ പിന്നാലെ നടത്തിയ റാലിയുടെ വിഡിയോ പങ്കുവെച്ചാണ്​ സന്ദീപ്​ വാര്യരുടെ പ്രതികരണം. കഴിഞ്ഞ വർഷം ഏറ്റവും വലിയ ഒറ്റകക്ഷിയായി പാലക്കാട്​ അധികാരം പിടിച്ച ബി.ജെ.പി ഇക്കുറി കേവലഭൂരിപക്ഷം നേടിയിട്ടുണ്ട്​.

അതേസമയം, പാലക്കാ​ട്ടെ വിജയത്തിന്​ പിന്നാലെ നഗരസഭാ ഓഫീസിൽ ബി.ജെ.പി ജയ്​ശ്രീറാം ബാനർ ഉയർത്തിയത്​ വിവാദമായി. വിജയാഘോഷത്തിനിടെയാണ്​ ബാനർ ഉയർത്തിയത്​. ഇതിനെതിരെ വ്യാപക വിമർശനമാണ്​ ഉയരുന്നത്​.

52 അംഗ പാലക്കാട്​ നഗരസഭയിൽ 28 സീറ്റുകൾ നേടിയാണ്​ ബി.ജെ.പി അധികാരത്തിലെത്തിയത്​. 27 സീറ്റുകളാണ്​ കേവല ഭൂരിപക്ഷത്തിന്​ വേണ്ടത്​. കഴിഞ്ഞ വർഷം 24 സീറ്റുകളിലാണ്​ ബി.ജെ.പി വിജയിച്ചത്​. യു.ഡി.എഫ്​ 12 സീറ്റുകളും എൽ.ഡി.എഫ്​ ഒമ്പത്​ സീറ്റുകളിലും വിജയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad municipalitySandeep Varier
Next Story