സന്ദീപിന്റെ കൊലപാതകം ആർ.എസ്.എസ് ആസൂത്രണം ചെയ്തത്; സി.പി.എം സമാധാനത്തിനായി നിലകൊള്ളും -കോടിയേരി
text_fieldsതിരുവല്ല: പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിെൻറ കൊലപാതകം ബി.ജെ.പി - ആര്.എസ്.എസ്. നേതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സന്ദീപിെൻറ ചാത്തങ്കരിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊലനടത്താന്‍ സംഘ്പരിവാര്‍ യുവമോര്‍ച്ച നേതാവിനെ നിയോഗിച്ചു. ഇയാള്‍ കൂട്ടുപ്രതികളെ ഏകോപിപ്പിച്ചു. വിവിധ തലത്തില്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകത്തിലേക്ക് എത്തിയത്. പിന്നിലുള്ള നേതാക്കളെയും നിയമത്തിെൻറ മുന്നില്‍ എത്തിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തില്‍ പൊലീസ് മലക്കം മറിഞ്ഞതായി കരുതുന്നില്ല. അന്വേഷണം നടത്തി കോടതിയില്‍ സമര്‍പ്പിക്കുന്ന കാര്യമാണ് പ്രധാനം. സന്ദീപിെൻറ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. ഭാര്യ സുനിതക്ക് സ്ഥിരം വരുമാനമുള്ള ജോലി ഏര്‍പ്പാടാക്കും. രണ്ട് കുട്ടികള്‍ക്കും ആവര് ആഗ്രഹിക്കുന്ന തലത്തില്‍ പഠനം പൂര്‍ത്തീകരിക്കാനുള്ള എല്ലാ ചെലവുകളും പാര്‍ട്ടി വഹിക്കുമെന്നും കോടിയേരി പറഞ്ഞു.
ഞായറാഴ്ച ഉച്ചയോടെ ഭാര്യ വിനോദിനിക്കൊപ്പമാണ് കോടിയേരി എത്തിയത്. സന്ദീപിെൻറ മാതാപിതാക്കളായ ബാലന്, ഓമന, ഭാര്യ സുനിത, മക്കള്‍ എന്നിവരോടൊപ്പം പത്തുമിനിറ്റോളം ചെലവഴിച്ചു. സന്ദീപിെൻറ രണ്ടര മാസം പ്രായമുള്ള മകള്‍ ഇസയെ മടിയിലിരുത്തി ലാളിച്ചശേഷമാണ് മടങ്ങിയത്. മന്ത്രി സജി ചെറിയാന് ദേവസ്വംബോര്‍ഡ് പ്രസിഡൻറ് കെ. അനന്തഗോപന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.