സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം: മുഖ്യസാക്ഷി മൊഴി മാറ്റി
text_fieldsകൊച്ചി: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ മുഖ്യസാക്ഷി പ്രശാന്ത് മൊഴി മാറ്റി. മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലാണ് പ്രശാന്ത് നിലപാട് മാറ്റിയത്. ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നാണ് പ്രശാന്തിന്റെ ഏറ്റവും പുതിയ മൊഴി. അതേസമയം, പ്രശാന്ത് മൊഴി മാറ്റിയാലും പ്രശ്നമില്ല തെളിവുകൾ കൈവശമുണ്ടെന്നാണ് ഇതുസംബന്ധിച്ച ക്രൈംബ്രാഞ്ച് വിശദീകരണം.
നാലരവർഷം നീണ്ട പരിഹാസത്തിനും കാത്തിരിപ്പിനൊടുവിലാണ് നേരത്തെ കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമം കത്തിച്ച സംഭവത്തിൽ ആർ.എസ്.എസുകാരനായ ഈയിടെ ആത്മഹത്യചെയ്ത തന്റെ സഹോദരന് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശാന്ത് രംഗത്തെത്തുകയായിരുന്നു. സഹോദരൻ പ്രകാശും കൂട്ടുകാരും ചേർന്നാണ് കത്തിച്ചത് എന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ.
2018 ഒക്ടോബർ 27ന് പുലർച്ചെയാണ് തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. സംഭവസമയത്ത് ആശ്രമത്തിലെ സി.സി.ടി.വി പ്രവർത്തനരഹിതമായിരുന്നു. ഇത് മനപൂർവം കേടാക്കിയതാണ് എന്നായിരുന്നു ബി.ജെ.പി -ആർ.എസ്.എസ് കേന്ദ്രങ്ങളുടെ പ്രചാരണം. കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.