സംഗീത നാടക അക്കാദമിക്ക് രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ല - എം.ജി ശ്രീകുമാർ
text_fieldsതിരുവനന്തപുരം: സംഗീത നാടക അക്കാദമി ചെയർപേഴ്സണായി തന്നെ നിയമിക്കാൻ തീരുമാനിച്ച കാര്യം അറിയില്ലെന്ന് എം.ജി ശ്രീകുമാർ. ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ സംബന്ധിച്ചു കേട്ടു കേള്‍വി മാത്രമേ ഉള്ളൂ. സി.പി.എം ഇങ്ങനെയൊരു തീരുമാനം എടുത്തതായി ഒരാളും തന്നെ അറിയിച്ചിട്ടില്ല.
കേട്ടു കേള്‍വി വെച്ച് ഒന്നും പറയാനില്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ല.
മുഖ്യമന്ത്രി അടക്കം പാര്‍ട്ടിയിലെ കുറച്ചു നേതാക്കളെ മാത്രമേ തനിക്കു പരിചയമുള്ളൂ. വകുപ്പ് മന്ത്രി സജി ചെറിയാനെ പോലും പരിചയമില്ല എന്നും എം.ജി ശ്രീകുമാര്‍ പ്രതികരിച്ചു.
ഗായകന്‍ എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെയും എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയും ചെയര്‍മാനായി നിശ്ചയിച്ചത്. ഗായകന്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തത് അടക്കമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഇടതുപക്ഷ അനുഭാവികളിൽ നിന്നടക്കം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.