പ്രസീത ചാലക്കുടിക്കെതിരെ സംഘ്പരിവാർ സൈബർ ആക്രമണം
text_fieldsതൃശൂർ: നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടിക്കെതിരെ സംഘ്പരിവാർ സൈബർ ആക്രമണം. തന്‍റെ ആശയവുമായി ബന്ധപ്പെട്ട് അഭിവാദ്യമർപ്പിച്ച് സമൂഹമാധ്യമങ്ങളിലിട്ട വിഡിയോയെ തുടർന്നാണ് സൈബർ ആക്രമണമെന്ന് പ്രസീത ചാലക്കുടി പറഞ്ഞു. ഈശ്വര വിശ്വാസിയായ തന്നെ വിശ്വാസികൾക്ക് എതിരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ പറഞ്ഞു.
എന്‍റെ ആശയത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും കമന്‍റിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇന്നലെ ഫോണിൽ വന്ന മെസ്സേജിൽ എനിക്കെതിരെ കാമ്പയിൻ ആരംഭിക്കുമെന്നും അത് നേരിടാൻ തയാറായിക്കോളൂ എന്നുമാണ് പറയുന്നത്. 'ഹിന്ദു വിശ്വാസങ്ങൾ തെറ്റാണെന്ന് പ്രസീത' എന്ന അടിക്കുറിപ്പോടെ തന്‍റെ ചിത്രം സഹിതം വ്യാപകമായി പോസ്റ്റർ പ്രചരിപ്പിക്കുന്നുവെന്നും പ്രസീത പറഞ്ഞു.
താനും തന്‍റെ കുടുംബവും ഈശ്വര വിശ്വാസികളാണെന്നും തീപ്പന്തം പോലെ ജ്വലിക്കുന്ന ഈശ്വര വിശ്വാസത്തെ കൊണ്ട് തല ചൊറിയരുതെന്നും പ്രസീത പറഞ്ഞു. എല്ലാ മാസവും മൂകാംബികയിൽ പോയി തൊഴുന്ന ഒരു കുടുംബമാണ് എന്‍റേത്. എല്ലാ വർഷവും ഭർത്താവും മകനും ശബരിമലക്ക് പോകാറുണ്ട്. വിശ്വാസങ്ങളെ അങ്ങേയറ്റം മാനിക്കുന്നയാളാണ് ഞാൻ.
തന്നെയും തന്‍റെ പാട്ടുകളെയും ഇഷ്ടമുള്ളവർ എന്നും കൂടെയുണ്ടാകുമെന്ന വിശ്വാസമുണ്ടെന്നും പ്രസീത ഫേസ്ബുകിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.