സംഘ്പരിവാർ നേതാക്കൾ സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി
text_fieldsചങ്ങനാശ്ശേരി: സ്പീക്കര്‍ എ.എന്‍. ഷംസീറിന്‍റെ മിത്ത് പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം നിലനിൽക്കെ, ആർ.എസ്.എസ് ഉൾപ്പെടെ സംഘ്പരിവാർ നേതാക്കൾ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.
മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, അയ്യപ്പ സേവാസമാജം നേതാവ് എസ്.ജെ.ആര്‍ കുമാർ എന്നിവരാണ് ചർച്ച നടത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ എത്തിയ ഇവർ ഒരു മണിക്കൂറോളം എൻ.എസ്.എസ് ആസ്ഥാനത്ത് ചെലവഴിച്ചു. പുറത്തിറങ്ങിയ നേതാക്കൾ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചില്ല.
വിശ്വാസത്തെ ഹനിക്കുന്ന പ്രസ്താവന നടത്തിയ സ്പീക്കർ അത് പിൻവലിച്ച് മാപ്പ് പറയണമെന്നും വിശ്വാസ സംരക്ഷണത്തിന് ഹിന്ദുസംഘടനകൾക്കൊപ്പം നിലകൊള്ളുമെന്നും സുകുമാരൻ നായർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.