സംഘ്പരിവാർ എതിർപ്പ്: തിരുവനന്തപുരം തഹസിൽദാർക്ക് പുനർനിയമനം
text_fieldsതിരുവനന്തപുരം: വിവാദങ്ങളെ തുടർന്ന് ജില്ലയിൽ പുതുതായി നിയമിച്ചിരുന്ന രണ്ട് തഹസിൽദാർമാരെ പുനർനിയമിച്ചു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടത്തിയ തഹസിൽദാർ നിയമനമാണ് സംഘ്പരിവാർ വിവാദമാക്കിയത്. തുടർന്ന് വീണ്ടും ക്രമീകരണം ഏർപ്പെടുത്തുകയായിരുന്നു.
അതിെൻറ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര തഹസിൽദാറായി നിയമിച്ചിരുന്ന കെ. സുരേഷിനെ തിരുവനന്തപുരത്തേക്കും ഇവിടെ തഹസിൽദാറായി നിയമിച്ചിരുന്ന കെ. അൻസാറിനെ നെയ്യാറ്റിൻകരയിലേക്കുമാണ് മാറ്റിയത്. തിരുവനന്തപുരം താലൂക്ക് തഹസിൽദാറായി മുസ്ലിം ഉദ്യോഗസ്ഥനെ നിയമിച്ചതിനെ വർഗീയവത്കരിച്ച് സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട നടക്കുേമ്പാൾ വേട്ടക്കളം ഒരുക്കേണ്ടതും ആറാട്ടിന് അകമ്പടി സേവിക്കേണ്ടതും തിരുവനന്തപുരം തഹസിൽദാറാണെന്നും അതു പരിഗണിച്ചാണ് സർക്കാറുകൾ ഹിന്ദു ഉദ്യോഗസ്ഥരെ മാത്രം തിരുവനന്തപുരം തഹസിൽദാറായി നിയമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹിന്ദു െഎക്യവേദി രംഗത്തുവന്നത്.
തിരുവനന്തപുരം തഹസിൽദാറായി അഹിന്ദുവിനെ നിയമിച്ചത് ഞെട്ടിക്കുന്നതാണെന്നും നടപടി അടിയന്തരമായി റദ്ദു ചെയ്ത് ഹിന്ദുവായ തഹസിൽദാറെ നിയമിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും െഎക്യവേദി പ്രസ്താവനയിൽ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് രാത്രിയിൽ ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
അതേസമയം, 1957ൽ കേരളം രൂപവത്കൃതമായ ശേഷം ഇതുവരെ തിരുവനന്തപുരം തഹസിൽദാറായി ഹിന്ദു വിഭാഗത്തിൽനിന്നല്ലാതെ മറ്റൊരുദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല.
ക്ഷേത്ര ഉത്സവത്തിലെ ആറാട്ടിന് അടക്കം അകമ്പടി സേവിക്കാനും പള്ളിവേട്ടക്ക് ഒരുക്കം ചെയ്യേണ്ടത് തഹസിൽദാറായതിനാൽ മറ്റു മതവിഭാഗക്കാർ ഇൗ തസ്തികയിൽ ചുമതല വഹിക്കേെണ്ടന്ന നിലപാട് ചോദ്യം ചെയ്യാൻ ഇടതു സംഘടനകളും തയാറായിട്ടില്ല.
ഇൗ തസ്തികയിൽ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് അസൗകര്യം ഉണ്ടെങ്കിൽ തിരുവനന്തപുരം താലൂക്കിലും ജില്ലയിലും വിവിധ ചുമതല വഹിക്കുന്ന തഹസിൽദാർമാരിൽ ആരെയങ്കിലും ചുമതലപ്പെടുത്താവുന്നതേയുള്ളൂവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.