സംഘ്പരിവാർ അധികാരത്തിനായി ജനാധിപത്യ അട്ടിമറി നടത്തുന്നു -ജസ്റ്റിസ് ബി. കെമാൽ പാഷ
text_fieldsകൊടുങ്ങല്ലൂർ: ഭൂരിപക്ഷം വരുന്ന ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ ഭിന്നിപ്പിച്ച് സംഘ്പരിവാർ ന്യൂനപക്ഷം അധികാരത്തിനായി ജനാധിപത്യ അട്ടിമറിയാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ. 'സമകാലിക ഇന്ത്യ; ജനാധിപത്യവും ജുഡീഷ്യറിയും' എന്ന വിഷയത്തിൽ എ.പി.സി.ആർ കൊടുങ്ങല്ലൂർ ചാപ്ടർ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗവ. അഡീഷനൽ പ്ലീഡർ അഡ്വ. എം.എസ്. ലാൽ ക്ലാസെടുത്തു.
പുതുതായി എൻറോൾ ചെയ്ത അഭിഭാഷകരായ കെ.എം. മുഹമ്മദ് അംജദ്, ഇ.എ. മുഹമ്മദ് ഇസ്ഹാഖ്, കെ.എസ്. നിസാർ, സി.എം. നിഅമത്തുല്ല സിദ്ധീഖി തുടങ്ങിയവർക്കുള്ള ആദരം ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ല പ്രസിഡൻറ് മുനീർ വരന്തരപ്പള്ളി കൈമാറി.
ജമാഅത്തെ ഇസ്ലാമി കൊടുങ്ങല്ലൂർ ഏരിയ പ്രസിഡൻറ് ഇ.എസ്. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഇ.എ. മുഹമ്മദ് റഷീദ്, പി.ഡി. അബ്ദുറസാഖ് മൗലവി, വി.എസ്. മൊയ്തീൻ, ഷിയാഫ് പുത്തൻകാട്ടിൽ, ഉമർ അബൂബക്കർ, കെ.എ. അബ്ദുൽ ജബ്ബാർ തുടങ്ങിയവർ നേതൃത്വം നൽകി. അനസ് നദ്വി സ്വാഗതവും കെ.എച്ച്. ഷക്കീർ പ്രാർഥനയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.