Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്രസ വിദ്യാർഥിയുടെ...

മദ്രസ വിദ്യാർഥിയുടെ മുഖത്തടിച്ച സംഘ് പരിവാർ സഹയാത്രികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസെടുത്തു

text_fields
bookmark_border
rss
cancel
camera_alt

representational image

പരപ്പനങ്ങാടി: മദ്റസ വിദ്യാർഥിയുടെ മുഖത്തടിച്ച സംഘ് പരിവാർ സഹയാത്രികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചതായി പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.

ചെട്ടിപ്പടി കുപ്പിവളവിലെ ടി. രാമനാഥനാണ് പാൽ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേർ ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ്​ പരാതി. രാമനാഥൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഇക്കഴിഞ്ഞ 19ന് മദ്രസ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ആനപ്പടി ഫലാഹുൽ മുസ്ലിമീൻ മദ്രസയിലെ എട്ടാം ക്ലാസ് വിദ്യാർഥിയെ രാമനാഥൻ സഞ്ചരിച്ച ബൈക്കിലിരുന്ന്​ അക്രമിച്ചു കടന്നുപോവുകയായിരുന്നു.

പരിക്കേറ്റ വിദ്യാർഥിയുടെ പരാതിയിൽ കേസ്​ എടുത്ത പൊലീസ് ഇയാൾ മാനസിക രോഗിയാണന്ന് പറഞ്ഞ് നിസാര വകുപ്പ് ചുമത്തി വിട്ടത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതേസമയം സംഭവത്തെ തുടർന്ന് സ്​പെഷ്യൽ ബ്രാഞ്ച് നൽകിയ മുന്നറിയിപ്പ്​ അവഗണിച്ചതായി ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parappanangadisangh parivarMadrassa Student
News Summary - Sangh Parivar worker who beat madrassa student attacked; case registered
Next Story