ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം: മുഴുവന്‍ ഫയലും ഹാജരാക്കാന്‍ ഉത്തരവ്
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പിയായിരുന്ന ശങ്കര്‍ റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് സംബന്ധിച്ച മുഴുവന്‍ ഫയലും ഹാജരാക്കാന്‍ വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ ഉത്തരവിട്ടു. തുടര്‍ച്ചയായി മൂന്നാം തവണയും നിലപാട് അറിയിക്കാന്‍ വിജിലന്‍സ് സമയം ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിച്ചു.
ചട്ടം മറികടന്ന് ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റവും നിയമനവും നല്‍കുന്നതിനെതിരെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മൂന്നിലധികം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഹരജിക്കാരനായ പായിച്ചറ നവാസ് ചൂണ്ടിക്കാട്ടിയതിനത്തെുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. മുന്‍ ഡയറക്ടര്‍ക്കെതിരായ ഹരജിയില്‍ വിജിലന്‍സിന്‍െറ മെല്ളെപ്പോക്ക് അനുവദിക്കാനാവില്ളെന്നും കോടതി വ്യക്തമാക്കി. നിയമന ഫയലുകള്‍ ആഭ്യന്തര സെക്രട്ടറി 10 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മുഖേന കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്.
രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുന്ന പതിവുരീതി ഒഴിവാക്കിയാണ് ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.
കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതിന് പ്രത്യുപകാരമായാണ് ചട്ടങ്ങള്‍ മറികടന്ന് ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.