സന്നിധാനത്തെ വാവരുസ്വാമിനടയിൽ കൂട്ടനാമജപം VIDEO
text_fieldsശബരിമല: സന്നിധാനത്ത് വീണ്ടും നിരോധനാജ്ഞ ലംഘിച്ച് കൂട്ടനാമജപം. രാത്രി 10ഒാടെ വാവരുസ്വാമിനടയുടെ മുന്നിലാണ് ഇരുപേതാളം വരുന്ന സംഘം ഉച്ചത്തിൽ നാമജപം തുടങ്ങിയത്. അരമണിക്കൂർ കഴിയുംമുമ്പ് തന്നെ ശാന്തരായതിനാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. നാമജപം തുടങ്ങിയ ഉടൻ പൊലീസെത്തി സന്നിധാനത്ത് നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ നാമജപം അനുവദിക്കില്ലെന്ന് അറിയിച്ചു.
നാമം ജപിക്കണമെങ്കിൽ അതിന് സ്ഥലം അനുവദിക്കാം എന്ന് പറഞ്ഞ് സന്നിധാനം സ്പെഷൽ ഒാഫിസറായ പ്രതീഷ്കുമാറിെൻറ നേതൃത്വത്തിൽ നാമജപക്കാരെ മാളികപ്പുറം ക്ഷേത്രത്തിന് വടക്ക് ഭാഗത്തെ നടപ്പന്തലിൽ കൊണ്ടെത്തിച്ചു. അവിടെ നിന്ന് നാമം ജപിക്കാൻ അനുവാദം നൽകി.
പരിസരം വൃത്തിഹീനമാണെന്നും സമീപത്ത് ശൗചാലയങ്ങൾ ഉണ്ടെന്നും അതിനാൽ അവിടെ നിന്ന് നാമം ജപിക്കാനാവില്ലെന്നും പറഞ്ഞ അവർ നാമജപം നിർത്തുകയാണെന്നും അറിയിച്ചു. ശബരിമല ശരണം വിളിക്കാൻ പോലും കഴിയാത്ത ഇടമായി മാറിയിരിക്കുകയാണെന്നും ഇത് അനീതിയാണെന്നും നാമജപക്കാർ പറയുന്നുണ്ടായിരുന്നു.
തുടർന്ന് ഇവർ ശാന്തരായതോടെ പൊലീസും പിരിഞ്ഞുപോയി. തികഞ്ഞ സംയമനം പാലിച്ചു കൊണ്ടുള്ള നടപടി മാത്രമാണ് പൊലീസിൽനിന്ന് ഉണ്ടായത്. തിങ്കളാഴ്ച ഉച്ചക്കുശേഷം ദർശനത്തിന് എത്തിയ ഇവർ നെയ്യഭിഷേകത്തിനുള്ള കൂപ്പൺ എടുത്തിട്ടുള്ളതിനാൽ പുലർച്ച മാത്രമേ പടിചവിട്ടുന്നുള്ളൂ എന്നു പറഞ്ഞ് രാത്രിയിൽ സന്നിധാനത്തു തന്നെ തങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.