സനൂപ് വധം: മുഴുവൻ പ്രതികളെയും പിടികൂടാൻ സമഗ്ര അന്വേഷണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തൃശൂർ ജില്ലയിലെ പുതുശേരിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും പിടികൂടാൻ സമഗ്ര അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കാൻ കർശന നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങോടാണ് സംഭവം. സനൂപ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
ആർ.എസ്.എസ് - ബജ്രംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. എട്ടോളം പേർ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.