Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസനൂപ് വധം: മുഖ്യപ്രതി...

സനൂപ് വധം: മുഖ്യപ്രതി നന്ദനൻ പിടിയിൽ

text_fields
bookmark_border
സനൂപ് വധം: മുഖ്യപ്രതി നന്ദനൻ പിടിയിൽ
cancel

കുന്നംകുളം: സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ചിറ്റിലങ്ങാട്​ വെച്ച്​ കുത്തികൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ.ചിറ്റലങ്ങാട് സ്വദേശി നന്ദനൻ (48) നെയാണ് എ.സി.പി ടി.എസ് സിനോജിൻെറ നേതൃത്വത്തിലുള്ള സംഘം കസ്​റ്റഡിയിലെടുത്തത്.

പൊലീസിൻെറ നേതൃത്വത്തിൽ വ്യത്യസ്ത സംഘങ്ങളായി പരിശോധന നടത്തുന്നതിനിടയിൽ തൃശൂരിൽ നിന്നാണ്​ ഇയാളെ പിടികൂടിയത്​. ഒളിവിൽ കഴിഞ്ഞിരുന്ന കേന്ദ്രത്തിൽ നിന്നാണ് നന്ദനനെ അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സനൂപി​െൻറ കൊലപാതകം നടന്നത്. ചിറ്റലങ്ങാട് മേഖലയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കവും അതോടനുബന്ധിച്ചുണ്ടായ സംഘട്ടനവും സംസാരിച്ച് പരിഹരിക്കാൻ കൂട്ടുകാരോടൊപ്പം പോയതായിരുന്നു. വീണ്ടും ഇതേ തുടർന്ന് ഉണ്ടായ തർക്കം കത്തികുത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

മുഖ്യ പ്രതിയായ നന്ദനൻ കഴിഞ്ഞ ആഗസ്റ്റ് 15 നാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. പിന്നീട് ക്വാറൻ്റീനിൽ കഴിഞ്ഞ ശേഷം രണ്ടാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. വിദേശത്ത് നിന്ന് കൊണ്ടു വന്ന കത്തിയാണ് സനൂപിനെ കുത്താൻ ഉപയോഗിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM workerSanoop MurderChittilangad
Next Story