കത്തിയെടുത്ത് കുത്തി, തലക്കടിച്ച് വീഴ്ത്തി; സനൂപിനെ കൊലപ്പെടുത്തിയത് കൂട്ടായ ആക്രമണത്തിലൂടെ
text_fieldsതൃശൂർ: സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ചിറ്റിലങ്ങാട്ടുവെച്ച് കൊലപ്പെടുത്തിയത് കൂട്ടായ ആക്രമണത്തിലൂടെയെന്ന് പ്രതികൾ മൊഴി നൽകി. കേസിലെ പ്രതികളായ സുജയ് കുമാറിനെയും സുനീഷിനെയും ബുധനാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
സുനീഷ് വെട്ടുകത്തി ഉപയോഗിച്ച് സനൂപിനെ കുത്തി. തുടർന്ന് സുജയ് കുമാർ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഇവർ ഉപയോഗിച്ച ആയുധം ബുധനാഴ്ച രാത്രി തന്നെ പൊലീസ് കണ്ടെത്തി. പ്രതികളെ വ്യാഴാഴ്ച സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കൂടാതെ ഇവരെ കോടതിയിൽ ഹാജരാക്കുകയും ചെയ്യും.
മൂന്നുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഒന്നാംപ്രതി നന്ദൻ (48) നേരത്തെ അറസ്റ്റിലായിരുന്നു. നന്ദനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പ്രതികളായ മാരോൺ, അഭയരാജ്, കണ്ടാലറിയുന്ന ഏതാനും പേർ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
എ.സി.പി ടി.എസ്. സിനോജിെൻറ നേതൃത്വത്തിലെ സംഘമാണ് നന്ദനെ പിടികൂടിയത്. പൊലീസിെൻറ നേതൃത്വത്തിൽ വ്യത്യസ്ത സംഘങ്ങളായി പരിശോധന നടത്തുന്നതിനിടയിൽ തൃശൂരിൽ നിന്നാണ് നന്ദനെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞ കേന്ദ്രത്തിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയോടെയാണ് സനൂപിനെ കൊലപ്പെടുത്തിയത്. ചിറ്റലങ്ങാട് മേഖലയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കവും അതോടനുബന്ധിച്ചുണ്ടായ സംഘട്ടനവും സംസാരിച്ച് പരിഹരിക്കാൻ കൂട്ടുകാരോടൊപ്പം പോയതായിരുന്നു. വീണ്ടും ഇതേ തുടർന്നുണ്ടായ തർക്കം കത്തികുത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
മുഖ്യപ്രതിയായ നന്ദനൻ കഴിഞ്ഞ ആഗസ്റ്റ് 15 നാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. പിന്നീട് ക്വാറൻറീനിൽ കഴിഞ്ഞ ശേഷം രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. വിദേശത്തുനിന്ന് കൊണ്ടുവന്ന കത്തിയാണ് സനൂപിനെ കുത്താൻ ഉപയോഗിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.