സംസ്കൃത സർവകലാശാല െഗസ്റ്റ് അധ്യാപകർ പിരിച്ചുവിടൽ ഭീഷണിയിൽ
text_fieldsതൃശൂർ: കാലടി സംസ്കൃത സർവകലാശാലയിലെ െഗസ്റ്റ് അധ്യാപകർ പിരിച്ചുവിടൽ ഭീഷണിയിൽ. വർഷങ്ങളായി ജോലി ചെയ്യുന്നവരുടെ കരാർ അവസാനിപ്പിച്ച് ഏപ്രിൽ 30ന് പിരിച്ചുവിടാനും പുതിയ െഗസ്റ്റ് അധ്യാപകരെ നിയമിക്കാനുമാണ് നീക്കം.
250ഓളം െഗസ്റ്റ് അധ്യാപകരെ കഴിഞ്ഞവർഷം ഏപ്രിൽ 30ന് കോവിഡിെൻറ ആദ്യഘട്ടത്തിൽ പിരിച്ചുവിട്ടിരുന്നു. ജൂലൈയിൽ സർവകലാശാല തുറന്നപ്പോൾ ഇതിൽ 90 പേർക്കാണ് േജാലി തിരിച്ചുകിട്ടിയത്. കോൺട്രാക്ട് ടീച്ചേഴ്സ് യൂനിയൻ വിവിധ തലങ്ങളിൽ സമ്മർദം ചെലുത്തിയതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ കുറച്ചു പേരെക്കൂടി നിയമിച്ചിട്ടും േജാലിഭാരത്തിന് ആനുപാതികമായ നിയമനം നടന്നിട്ടില്ല.
നാക് അക്രഡിറ്റേഷനുള്ള സന്ദർശനം ആസന്നമായ സാഹചര്യത്തിലാണ് ഇപ്പോൾ െഗസ്റ്റ് അധ്യാപകരെ പിരിച്ചുവിടാൻ നീക്കം നടക്കുന്നത്. െഗസ്റ്റ് അധ്യാപക നിയമനത്തിനായി പുതിയ മാനദണ്ഡം തയാറാക്കിയിരിക്കുകയാണ്. 2018ലെ യു.ജി.സി വ്യവസ്ഥകൾക്ക് വിധേയമായാണ് പുതിയ മാനദണ്ഡങ്ങൾ തയാറാക്കിയിരിക്കുന്നതെന്ന് അവകാശപ്പെടുേമ്പാഴും ഇതിന് വിരുദ്ധമായ പലതും ഉൾപ്പെട്ടിട്ടുണ്ട്.
സ്ഥിരാധ്യാപക നിയമനത്തിെൻറ മാനദണ്ഡങ്ങളിലൊന്നായ പ്രായപരിധി െഗസ്റ്റ് അധ്യാപക നിയമനത്തിന് ഏർപ്പെടുത്തുേമ്പാൾ ഇപ്പോൾ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും 40 വയസ്സ് കഴിഞ്ഞതിെൻറ പേരിൽ പുറത്താവും. രണ്ട് വർഷത്തെ അധ്യാപന പരിചയം മാത്രം പരിഗണിക്കുകയും പബ്ലിക്കേഷന് കൂടുതൽ പരിഗണന നൽകുകയും ചെയ്യുന്നതും സീനിയർ െഗസ്റ്റ് അധ്യാപകരിൽ അധികവും പുറന്തള്ളപ്പെടാൻ ഇടയാക്കും.
െഗസ്റ്റ് അധ്യാപക പുനർനിയമനത്തിന് വിദ്യാർഥികളുടെ ഫീഡ്ബാക്ക് മാനദണ്ഡമാക്കുന്നതാണ് മറ്റൊരു പ്രശ്നം. ഏതെങ്കിലുമൊരു വിദ്യാർഥി പരാതി നൽകിയാൽ നിയമനം തടസ്സപ്പെടും. ഇത് ദുരുപയോഗം ചെയ്യപ്പെടാൻ കാരണമാവും.
മറ്റൊരു സർവകലാശാലയും കോവിഡ്കാലത്ത് െഗസ്റ്റ് അധ്യാപകരെ പിരിച്ചുവിടുന്നില്ല. പിരിച്ചുവിടപ്പെടുന്നവർക്ക് മറ്റൊരിടത്തും ഇൻറർവ്യൂ നടക്കാത്തതിനാൽ േജാലി നഷ്ടപ്പെടലായിരിക്കും ഫലം.
സർവകലാശാലയുടെ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ച വലിയൊരു വിഭാഗത്തെ ഈ സമയത്ത് പുറത്താക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺട്രാക്ട് ടീച്ചേഴ്സ് യൂനിയൻ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചാൻസലർക്കും സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനും നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.